Categories
മുപ്പതാം വാർഷികത്തിൻ്റെ ഭാഗം; പി.എച്ച്.സി മംഗല്പാടിക്ക് ഡയലിസിസ് മെഷീൻ നൽകുമെന്ന് സുൽത്താൻ ഡയമണ്ട്സ് & ഗോൾഡ്
വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ഒട്ടനവധി നൂതന ജ്വല്ലറി ഡിസൈനുകളാണ് ഷോറൂമിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.
Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
കാസർകോട്: സുൽത്താൻ ഡയമണ്ട്സ് ആൻഡ് ഗോൾഡ് മുപ്പതാം വാർഷികത്തിൻ്റെ ഭാഗമായി സുൽത്താൻ ഗോൾഡ് സ്ഥാപകൻ കുഞ്ഞഹമ്മദ് ഹാജിയുടെ നാമദേയത്തിലുള്ള “സുൽത്താൻ കുഞ്ഞഹമ്മദ് മെമ്മോറിയാൽ ചാരിറ്റബിൾ ട്രസ്റ്റ് ഒട്ടനവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
Also Read
ഇതിൻ്റെ ഭാഗമായി കാസർകോട് ജില്ലയിലെ മംഗൽപാടി പി.എച്ച്.സിക്ക് ഡയാലിസിസ് മെഷീൻ സൗജന്യമായി നൽകുമെന്ന് സുൽത്താൻ ഗ്രൂപ്പ് എം.ഡി ഡോ. അബ്ദുൾ റഹൂഫ് അറിയിച്ചു. മഞ്ചേശ്വരം എം.എൽ.എ AKM അഷ്റഫ്, ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി അസിസ് കടപ്പുറം എന്നിവരുടെ സാന്നിധ്യത്തിൽ കാസർകോട് ഷോറൂമിൽ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.
സുൽത്താൻ ഗ്രൂപ്പ് ജനറൽ മാനേജർ ഉണ്ണിത്താൻ, റീജനൽ മാനേജർ സുമേഷ് .കെ, ബ്രാഞ്ച് ഹെഡ് അഷ്റഫ് അലി മൂസ, ഹനീഫ നെല്ലിക്കുന്ന് ബ്രാഞ്ച് മാനേജർ മുബീൻ ഹൈദർ, മറ്റു മാനേജർമാരായ മജീദ്, മുഹമ്മദ്, കേശവൻ തുടങ്ങിയവരും സുൽത്താൻ ജീവനക്കാരും ഉപഭോക്താക്കളും ചടങ്ങിൽ സന്നിഹരായിരുന്നു. സുൽത്താൻ കുഞ്ഞഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റ് നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കാസർകോട് നഗരസഭ ചെയർമാൻ വി.എം മുനീർ നിർവഹിച്ചു. സുൽത്താൻ ഷോറൂമിന് മുന്നിലായി പൊതുജനങ്ങൾക്കായാണ് പദ്ധതി നടപ്പിലാക്കിയത്.
1992 ൽ സ്ഥാപിതമായ സുൽത്താൻ ജ്വല്ലറി, 2003 ലാണ് കാസർകോട് എം.ജി റോഡിൽ സ്വന്തമായ വിശാലമായ ഷോറൂമിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചത്. സുൽത്താൻ ഗ്രൂപ്പിന് കേരളത്തിലും കർണ്ണാടകയിലുമായി 9 ജ്വല്ലറി ഷോറൂമുകളും വാച്ചുകൾക്കായി മൂന്ന് ഷോറൂമുകളുമാണുള്ളത്.
വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ഒട്ടനവധി നൂതന ജ്വല്ലറി ഡിസൈനുകളാണ് ഷോറൂമിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. വെറും രണ്ടായിരം രൂപ മുതൽ ഉള്ള ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ വെറൈറ്റി കളക്ഷൻ , കിഡ്സ് കളക്ഷൻ , പ്രീമിയം – ആന്റിക്ക്,ഡയമണ്ട്, പോൽകി ഡയമണ്ട് ബ്രൈഡൽ ആഭരണങ്ങളുടെ ലേറ്റസ്റ്റ് & ട്രെൻഡി ദിലാൻ കളക്ഷനുകൾ, ഏതു ട്രെഡിഷനും, ബജറ്റ്നും അനിയോജ്യമായ അഞ്ചു പവൻ മുതലുള്ള ബ്രൈഡൽ സെറ്റുകൾ ഇവയൊക്കെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സുൽത്താനിൽ ലഭിക്കുന്നതാണ്. വാർഷികം പ്രമാണിച്ചു പണിക്കൂലിയിൽ വൻ ഇളവ് വരുത്തിയിരിക്കുന്നു.
2.9 ശതമാനം മുതൽ കേരള ഡിസൈൻസ്, 4.9 ശതമാനം മുതൽ കൽക്കട്ട ഡിസൈൻസ്, 8 ശതമാനം മുതൽ ആന്റിക്ക് ഡിസൈൻസും ലഭിക്കുന്നതാണ്. കാസർകോട് ജില്ലയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കുലിയിലാണ് സുൽത്താൻ ഇപ്പോൾ ആഭരണങ്ങൾ നൽകുന്നത്. കൂടാതെ ഡിസംബർ 31 വരെ ദിനേന നറുക്കെടുപ്പും, വീക്കിലി നറുക്കെടുപ്പും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. നറുക്കെടുപ്പിലൂടെ ദിനേന കുക്കറും, വീക്കിലി നറുക്കെടുപ്പിൽ ടി.വി, ഫ്രിഡ്ജ്, വാഷിങ്ങ് മെഷിൻ അടക്കമുള്ള ഗൃഹോപകരണങ്ങളും ലഭിക്കുന്നു. ഇതിന് പുറമെ ഒരു ഭാഗ്യശാലിക്ക് മേഘാ നറുക്കെടുപ്പിലൂടെ ഹ്യൂണ്ടായ് ഗ്രാൻഡ് ഐ ടൺ നിയോസ് കാറും ലഭിക്കുമെന്ന് സുൽത്താൻ എക്സിക്യൂട്ടീവ് ഡയറക്ടർ ടി .എം അബ്ദുൾ റഹിം അറിയിച്ചു.
Sorry, there was a YouTube error.