Categories
obitury

മാധ്യമ പ്രവർത്തകൻ സുധീർ സുവർണ അന്തരിച്ചു; സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

കാസർകോട്: മാധ്യമ പ്രവർത്തകനും ഫോട്ടോ- വീഡിയോ എഡിറ്ററുമായ സുധീർ സുവർണ മോണപ്പ (44) അന്തരിച്ചു. അസുഖം മൂലം കാസർകോട് കിംസ് സൺറൈസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ അസുഖം ഗുരുതരമാകുകയും മരണപ്പെടുകയുമായിരുന്നു. ചെർക്കള കെ.കെ പുറം സ്വദേശിയാണ്. പതിനഞ്ച് വർഷത്തിലധികമായി മാധ്യമ രംഗത്തുണ്ടായിരുന്ന സുധീർ ശ്രദ്ധിക്കപ്പെട്ട നിരവധി ഹ്രസ്വ ചിത്രങ്ങളുടെയും പരസ്യങ്ങളുടെയും എഡിറ്റിംഗ് നിർവ്വഹിച്ചിട്ടുണ്ട്.

കാസർകോട് ചാനൽ നെറ്റ് (KCN), കാസർകോട് വിഷൻ, കാസർകോട് സിറ്റി ചാനൽ, ചാനൽ ആർ.ബി തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്നു. മോണപ്പ- കാവേരി ദമ്പതികളുടെ മകനാണ്. ഭാര്യ സരസ്വതി അധ്യാപികയാണ്. വിദ്യാനഗർ കൃഷ്ണ ഹോസ്പിറ്റലിലെ ജീവനക്കാരിയായ മാലിനി ഏക സഹോദരിയാണ്. സഹോദരിയുടെ ഭർത്താവ് ശിവകുമാർ മംഗലാപുരത്ത് നൃത്ത അധ്യാപകനാണ്. മൃതദേഹം ഞായറാഴ്ച്ച രാവിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *