Categories
അവസാനമായി ഒരുനോക്കുകാണാന്‍ പ്രിയപ്പെട്ടവരും സഹപ്രവര്‍ത്തകരും എത്തി; യാത്രാമൊഴി നൽകി സുബി സുരേഷിൻ്റെ മൃതദേഹം സംസ്‌ക്കരിച്ചു
ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ കൂനമ്മാവിലുള്ള സുബിയുടെ വീട്ടിലെത്തിച്ചിരുന്നു.
Trending News


നടിയും അവതാരകയുമായ സുബി സുരേഷിൻ്റെ മൃതദേഹം സംസ്‌ക്കരിച്ചു. ചേരാനെല്ലൂര്‍ പൊതുശ്മാശനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ കൂനമ്മാവിലുള്ള സുബിയുടെ വീട്ടിലെത്തിച്ചിരുന്നു.
Also Read
തുടര്‍ന്ന് പത്ത് മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വരാപ്പുഴ പുത്തന്‍പള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം ഒരുനോക്കുകാണാന്‍ പ്രിയപ്പെട്ടവരും സഹപ്രവര്‍ത്തകരും എത്തി. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു സുബി സുരേഷ് മരണപ്പെട്ടത്.

സുബിയുടെ മരണവാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് ഇന്നലെ മുതല്‍ ആലുവയിലെ ആശുപത്രിയിലും സുബിയുടെ വീട്ടിലും എത്തിയത്. സിനിമ,സീരിയല്‍, രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖര്‍ സുബിയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു.

Sorry, there was a YouTube error.