Categories
ഡോക്ടറുടെ കൊലപാതകം; വിദ്യാർത്ഥി-യുവജന-മഹിളാ സംയുക്ത പ്രതിഷേധ മാർച്ച് നടന്നു
Trending News
കാഞ്ഞങ്ങാട്: കൊൽക്കത്തയിൽ വനിതാ ഡോക്ടറെ അക്രമിച്ച് കൊലപ്പെടുത്തിയ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്. ഐയും മഹിളാസോസിയേഷനും എസ്.എഫ്.ഐയും ചേർന്ന് കാഞ്ഞങ്ങാട് പ്രതിഷേധ മാർച്ച് നടന്നു.കാഞ്ഞങ്ങാട് സ്മൃതി മണ്ഡപം കേന്ദ്രീകരിച്ച് നടന്ന മാർച്ച് നോർത്ത് കോട്ടച്ചേരിയിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു.എസ്.എഫ്ഐ ജില്ലാ സെക്രട്ടറി പ്രണവ് പ്രഭാകരൻ അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ,ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.സബീഷ്,മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി.സി. സുബൈദ,എസ്.എഫ്.ഐ ജില്ലാ പ്രസിഡണ്ട് റിഷിത സി. പവിത്രൻ,പി.പി. ശ്യാമളാദേവി,എ.പി.ഉഷ എന്നിവർ സംസാരിച്ചു.ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട് സ്മൃതി മണ്ഡപം കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിൽ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും മഹിളകളുടെയും പ്രതിഷേധമിരമ്പി.
Sorry, there was a YouTube error.