Categories
local news

വിവാഹ ദിനത്തിൽ പാവപ്പെട്ട രോഗികൾക്ക് സ്നേഹ സമ്മാനവുമായി വിദ്യാർത്ഥി നേതാവ്

ലോക് ഡൗൺ ശക്തമായിരുന്ന കാലത്ത് നിരവധി പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകളും മരുന്നും എത്തിക്കാൻ സവാദ് നേതൃത്വം നൽകിയിരുന്നു.

മൊഗ്രാൽ പുത്തൂർ/ കാസര്‍കോട് : തന്‍റെ വിവാഹ ദിനത്തിൽ പാവപ്പെട്ട രോഗികൾക്ക് സ്നേഹ സമ്മാനം നൽകി വിദ്യാർത്ഥി നേതാവ് മാതൃകയായി. കാസർകോട് മണ്ഡലം എം. എസ്. എഫ് ട്രഷററും മൊഗ്രാൽ പുത്തൂർ ബള്ളൂരിലെ ബീരാന്‍റെ മകനുമായ സവാദ് മൊഗറാണ് കാസർകോട് ജനറൽ ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികൾക്കായി പുതുവസ്ത്രങ്ങളും മറ്റും നൽകിയത്.

ക്വാറന്റൈനിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഭക്ഷണവും നൽകിയിരുന്നു. ഞായറാഴ്ച സവാദും കുന്നിലെ മേനത്ത് ഇഖ്ബാലിന്‍റെ മകളായ ഫിദയും തമ്മിലുള്ള വിവാഹമായിരുന്നു. ലോക് ഡൗൺ ശക്തമായിരുന്ന കാലത്ത് നിരവധി പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകളും മരുന്നും എത്തിക്കാൻ സവാദ് നേതൃത്വം നൽകിയിരുന്നു. ഡിഫൻസ് മൊഗറിന്‍റെ നേതൃനിരയിൽ പ്രധാനിയാണ് സവാദ്.

കിറ്റ് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഹമീദ് ബള്ളൂർ ഏറ്റുവാങ്ങി. സാമൂഹ്യ പ്രവർത്തകൻ മാഹിൻ കുന്നിൽ അവ നഴ്സിംഗ് ഹെഡ് വനജക്ക് കൈമാറി. സുധാ സിസ്റ്റർ, ബാലൻ കാവിൽ, ചന്ദ്രൻ, ഫഹിം അബ്ദുല്ല, എം .എ നജീബ് എന്നിവര്‍ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *