Categories
education

എട്ടാം ക്ലാസിൽ മിനിമം മാർക്ക് നിർബന്ധം; വാരിക്കോരി മാർക്ക് നൽകില്ല; ഒൻപതാം ക്ലാസിലും പത്താം ക്ലാസിലും പരീക്ഷ കർശനമാക്കും; എല്ലാവർക്കും എ.പ്ലസ് എന്നത് പഴങ്കഥ; പുതിയ തീരുമാനം ഇങ്ങനെ..

തിരുവനന്തപുരം: എല്ലാവർക്കും എ.പ്ലസ് എന്ന ആക്ഷേപം ഒഴിവാക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ഇതിനായി എട്ടാം ക്ലാസ് മുതൽ പരീക്ഷകൾ കർശനമാക്കും. ഈ വർഷം മുതൽ എട്ടാം ക്ലാസിൽ ഓൾപാസ് നിർത്തലാക്കും. മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ കോൺക്ലേവിൻ്റെ ശുപാർശ അംഗീകരിച്ചാണ് തീരുമാനം. കുട്ടികൾ ഒമ്പതിലേക്ക് കടക്കാൻ മിനിമം മാർക്ക് നിർബന്ധം. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്കും നിർബന്ധമാക്കും. 2026-2027 വർഷത്തിൽ മിനിമം മാർക്ക് പത്താം ക്ലാസിലും നടപ്പിലാക്കും.

വാരിക്കോരി മാർക്ക് നൽകുന്നതും എല്ലാവർക്കും എപ്ലസ് ലഭിക്കുന്നതും വിദ്യാഭ്യാസ വകുപ്പിന് തലവേദന സൃഷ്ടിക്കുകയാണ്. പോരാത്തതിന് ആക്ഷേപങ്ങൾ വേറെയും. എല്ലാവർക്കും A+ ലഭിക്കുന്നത് വിദ്യാഭ്യാസത്തിൻ്റെ ​ഗുണനിലവാരം കുറയ്ക്കുന്നുമെന്ന ആക്ഷേപം വ്യാപകമായതോടെയാണ് സംസ്ഥാന സർക്കാർ എഡ്യൂക്കേഷൻ കോൺക്ലേവ് സംഘടിപ്പിച്ചത്. ഈ കോൺക്ലേവിലുയർന്ന നിർദേശമാണ് മന്ത്രിസഭ യോ​ഗം അം​ഗീകരിച്ചത്. തീരുമാനം കുട്ടികളുടെ പഠനനിലവാരം ഉയർത്തും എന്നാണ് കരുതുന്നത്. എന്നാൽ എട്ടാം ക്ലാസ്സ് മുതൽ കുട്ടികൾ വിയർക്കും എന്നതിൽ സംശയമില്ല. തോൽക്കുന്ന കുട്ടികളുടെ മാനസിക നില മനസ്സിലാക്കി ചേർത്തുപിടിക്കാനും കൂടുതൽ ശ്രദ്ധയോടെ അവരെ മുന്നോട്ട് നയിക്കാനും അദ്ധ്യാപകർ തയ്യാറാവണം.

0Shares

Leave a Reply

Your email address will not be published. Required fields are marked *