Categories
Gulf news tourism

ദുബായിലേക്ക് പോകുന്നവർക്ക് കൈയിൽ 60,000 രൂപയും റിട്ടേൺ ടിക്കറ്റും നിർബന്ധം, വിസാ കാലാവധി നീട്ടാൻ ചെയ്യേണ്ട നടപടി ക്രമങ്ങൾ അറിയാം

വ്യാവസായിക മേഖലയിലും ടൂറിസം മേഖലയിലും നിരവധി സാധ്യതകൾ ഉള്ള ഇടമാണ് ദുബായ്

സന്ദര്‍ശക വിസയില്‍ യു.എ.ഇയില്‍ പോകുന്നവര്‍ക്കായി വിസാ ചട്ടത്തില്‍ മാറ്റം വരുത്തി യു.എ.ഇ. സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് പോകുന്നവര്‍ 3000 ദിര്‍ഹം (67,884 രൂപ) പണമായോ അല്ലെങ്കില്‍ ക്രഡിറ്റ് കാര്‍ഡ് നിക്ഷേപമായോ കൈയ്യില്‍ കരുതണമെന്നും യു.എ.ഇ അധികൃതര്‍ അറിയിച്ചു. കൂടാതെ തിരികെയുള്ള യാത്രയുടെ ടിക്കറ്റും, താമസ സൗകര്യത്തിനുള്ള രേഖകളും കൈയ്യില്‍ ഉണ്ടാകണമെന്നും പുതുക്കിയ വിസാ ചട്ടത്തില്‍ പറയുന്നു.

കൃത്യമായ വിസാ രേഖകളും കുറഞ്ഞത് ആറ് മാസം വാലിഡിറ്റിയുള്ള പാസ്‌പോര്‍ട്ടും കൈയ്യില്‍ കരുതണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കാലങ്ങളായി നിലവിലുള്ള നിയമമാണിത്. യാത്രക്കാരെ അധികൃതര്‍ കര്‍ശനമായി പരിശോധിക്കാന്‍ മുന്നോട്ടെത്തെത്തിയ പശ്ചാത്തലത്തിലാണ് ഈ നിയമം വീണ്ടും ചര്‍ച്ചയായത്.

ചട്ടങ്ങള്‍ പാലിക്കാത്ത നിരവധി ഇന്ത്യന്‍ യാത്രക്കാര്‍ക്ക് അതത് വിമാനങ്ങളില്‍ കയറാന്‍ അനുമതി നിഷേധിച്ചതോടെ പലരും വിമാനത്താവളങ്ങളില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

വിസാ കാലാവധി നീട്ടാൻ ഫീസ്, നടപടി ക്രമങ്ങൾ

വ്യാവസായിക മേഖലയിലും ടൂറിസം മേഖലയിലും നിരവധി സാധ്യതകൾ ഉള്ള ഇടമാണ് ദുബായ്. അതിനാൽ തന്നെ ദുബായ് സന്ദർശിക്കാനായി ചെറിയ കാലയളവിലേക്ക് വിസയെടുത്ത് എത്തുന്ന ആളുകളുടെ എണ്ണം ഏറെയാണ്. ചിലർക്ക് സന്ദർശക വിസയുടെ കാലാവധി കഴിയുന്ന സമയത്ത് അത് നീട്ടിക്കിട്ടാൻ താൽപര്യം തോന്നാറുണ്ട്. നിങ്ങൾക്ക് അത്തരത്തിൽ ദുബായിലെ അവധിക്കാലം നീട്ടാൻ താൽപര്യമുണ്ടോ?

ജോലി അന്വേഷിക്കാൻ കുറച്ച് കൂടി സമയം ദുബായിൽ കഴിയണമെന്ന് ആഗ്രഹമുണ്ടോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്. നിങ്ങൾ 30 ദിവസത്തേക്കോ അല്ലെങ്കിൽ 60 ദിവസത്തേക്കോ സന്ദർശക വിസയെടുത്ത് എത്തിയ ആളാണെങ്കിൽ അത് 30 ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണ്. അതിനായി പലതരത്തിലുള്ള അവസരങ്ങളാണുള്ളത്.

ജി.ഡി.എഫ്.ആർ.എ വെബ്സൈറ്റ്

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻറ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.എഫ്.ആർ.എ) എന്ന വെബ്സൈറ്റിൽ നിങ്ങളുടെ ഇ-മെയിൽ ഐ.ഡി നൽകി രജിസ്റ്റർ ചെയ്യുക.

യൂസർനെയിം ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

പുതിയ അപേക്ഷ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

മൈസെൽഫ് എന്നതിൽ ക്ലിക്ക് ചെയ്യുക.

അപേക്ഷയിൽ ആവശ്യമായ വിവരങ്ങൾ നൽകുക.

പാസ്പോർട്ട് അറ്റാച്ച് ചെയ്യുക.

സർവീസ് ഫീസ് അടയ്ക്കുക.

വിസാ കാലാവധി നീട്ടുന്നതിനുള്ള ഫീസ് 600 ദിർഹമാണ് (ഏകദേശം 13573 രൂപ). ഇത് കൂടാതെ 5 ശതമാനം മൂല്യവർധിത നികുതിയും അടയ്ക്കേണ്ടി വരും.

ജി.ഡി.എഫ്.ആർ.എ

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻറ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.എഫ്.ആർ.എ) ആപ്പിൽ സൈൻ അപ്പ് ചെയ്യുകയോ ലോഗിൻ ചെയ്യുകയോ ചെയ്യുക.

ഡാഷ്ബോർഡിൽ പോയി ഡിപ്പെൻ്റെണ്ട് വിസ വിവരങ്ങൾ എന്നത് തുറക്കുക.

റിന്യൂ റെസിഡൻസ് ഐക്കണിൽ ക്ലിക്ക് ചെയ്യുക.

വിവരങ്ങൾ നൽകുക.

വിസ എത്തേണ്ട രീതി തെരഞ്ഞെടുക്കുക.

പാസ്പോർട്ട് അറ്റാച്ച് ചെയ്യുക.

സർവീസ് ഫീസ് അടയ്ക്കുക.

എസ്.എം.എസ് ആയോ ഇ-മെയിൽ ആയോ സന്ദേശം ലഭിക്കുന്നതിന് കാത്തിരിക്കുക.

ഐ.സി.പി വെബ്സൈറ്റ്

ഫെഡറൽ അതോറിറ്റി ഫോർ ഐഡണ്ടിറ്റി ആൻറ് സിറ്റിസൺഷിപ്പ് (ഐ.സി.പി) എന്ന വെബ്സൈറ്റിൽ നിങ്ങളുടെ ഇ-മെയിൽ ഐ.ഡി നൽകി രജിസ്റ്റർ ചെയ്യുക.

യൂസർനെയിം ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

പബ്ലിക് വിസ സർവീസസിൽ ക്ലിക്ക് ചെയ്യുക.

എക്സ്റ്റെൻഷൻ ഓഫ് കറണ്ട് വിസ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

പാസ്പോർട്ട് അറ്റാച്ച് ചെയ്യുക.

സർവീസ് ഫീസ് അടയ്ക്കുക.

എസ്എംഎസ് ആയോ ഇ-മെയിൽ ആയോ സന്ദേശം ലഭിക്കുന്നതിന് കാത്തിരിക്കുക.

അമെർ സർവീസ് സെൻറർ

ഏറ്റവും അടുത്തുള്ള കസ്റ്റമർ ഹാപ്പിനസ് സെൻ്റെറിൽ പോവുക.

ഓട്ടോമേറ്റഡ് ടേൺ ടിക്കറ്റ് എടുത്ത ശേഷം കാത്തിരിക്കുക.

അപേക്ഷ പൂരിപ്പിച്ച് നൽകുക.

സെൻ്റെറിലെ ജീവനക്കാരന് പാസ്പോർട്ടും വിസയുടെ കോപ്പിയും നൽകുക.

സർവീസ് ഫീസ് അടയ്ക്കുക.

അമെർ വെബ്സൈറ്റ്

Amer247.com എന്ന വെബ്സൈറ്റിൽ പോവുക.

വലതുവശത്ത് ഏറ്റവും മുകളിലായുള്ള യു.എ.ഇ ടൂറിസ്റ്റ് വിസ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

14 തരത്തിലുള്ള സന്ദർശവിസകളുടെ ഒരു പുതിയ ടാബ് ഓപ്പണായി വരും.

നിങ്ങൾക്ക് അനുയോജ്യമായ സന്ദർശക വിസ തെരഞ്ഞെടുത്ത് അപ്ലൈ നൗ ക്ലിക്ക് ചെയ്യുക.

സർവീസ് ഫീസ് അടയ്ക്കുക.

സർവീസ് ഫീസ് 600 ദിർഹവും മൂല്യവർധിത നികുതിയും ആണെങ്കിലും നിങ്ങളുടെ സാഹചര്യത്തിന് അനുസരിച്ച് അതിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest