Trending News
എം.എൽ.എ സ്ഥാനം രാജി വെച്ചു; കേരളത്തിൽ ഇനി തൃണമൂലിനെ ശക്തിപ്പെടുത്തും; പിണറായിക്കെതിരെയുള്ള പോരാട്ടം തുടരും; നിലമ്പൂരിൽ വി.എസ് ജോയിയെ മത്സരിപ്പികാണാമെന്നും നിർദ്ദേശം
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
അതിഞ്ഞാൽ ദർഗ ശരീഫ് ജമാഅത്ത് ഭാരവാഹികൾ മടിയൻ കൂലോം ക്ഷേത്രത്തിൽ എത്തി; നവീകരണ ഫണ്ടിലേക്ക് തുക കൈമാറി
വൈദികൻ്റെ വേഷം ധരിച്ച് യാക്കോബായ പള്ളിയിൽ മോഷണം നടത്തിയ പ്രതി പിടിയില്‍. അടിമാലി സ്വദേശിയായ പത്മനാഭൻ ആണ് പിടിയിലായത്. മലയിടംതുരുത്ത് സെയ്ന്‍റ് മേരീസ് യാക്കോബായ പള്ളിയിലാണ് ഇയാൾ മോഷണം നടത്തിയത്. ഇവിടെ നിന്ന് 40,000 രൂപ മോഷ്ടിച്ചു.
Also Read
മോഷണ കേസുകളിൽ മുൻപം ഇയാൾ പ്രതിയായിരുന്നു. മലയിടംതുരുത്തിനു സമീപത്ത് ഒരു വാടക വീട്ടിലാണ് ഇയാൾ താമസിക്കുന്നത്. ഈ കഴിഞ്ഞ ഏപ്രിൽ അഞ്ചിന് വൈകിട്ട് പള്ളിയുടെ സമീപമെത്തിയ പ്രതി സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു. അന്ന് പെസഹാ ദിവസമായതിനാൽ പ്രാർഥനകൾ നടക്കുകയായിരുന്നതിനാൽ വിശ്വാസികൾ വീടുകളിലേക്ക് പോയശേഷം രാത്രി ഒരു മണിക്ക് ഇയാൾ പള്ളിയിലെത്തി മോഷണം നടത്തുകയായിരുന്നുവെന്ന് പ്രതി പോലീസിനോടു പറഞ്ഞു.
മോഷണം നടത്തിയ ശേഷം അതേ കുറ്റിക്കാട്ടിൽ വ്യാഴാഴ്ച പുലർച്ചെ വരെ ഇരുന്നു. ശേഷം വൈദികവസ്ത്രവും മറ്റും അവിടെ ഉപേക്ഷിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
വൈദികവസ്ത്രവും വൈഫൈ റൂട്ടറും കുറ്റിക്കാട്ടിൽ നിന്നും പണം സൂക്ഷിച്ചിരുന്ന ബാഗ് വാടകവീട്ടിൽ നിന്നും പോലീസ് കണ്ടെത്തി.
തടിയിട്ടപറമ്പ് പോലീസ് സി.പി.ഒ വി.എം. കേഴ്‌സൺ, എസ്ഐമാരായ പി..എം റഫീഖ്, കെ ഉണ്ണികൃഷ്ണൻ, എ.എസ്ഐ സി.എ ഇബ്രാഹിംകുട്ടി, സി.പി.ഒ.മാരായ അൻസാർ, വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Sorry, there was a YouTube error.