Categories
ഓട്ടം കഴിഞ്ഞ് രാത്രി നിര്‍ത്തിയിടുന്ന ബസ്സുകളില്‍ നിന്നും ഡീസല്‍ മോഷണം : പൊറുതിമുട്ടി കാസർകോട്ടെ ബസ്സുടമകള്‍
ഡീസലിന് 90 രൂപയോളം വിലവര്‍ദ്ധിച്ച സാഹചര്യത്തില്‍ മോഷ്ടാക്കളെ ഭയന്ന് ബസ്സുകള്‍ പാര്‍ക്കുചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ്.
Trending News


കാസർകോട്: ബസ്സ്റ്റാന്റിലും റോഡുകളിലെ വശങ്ങളിലും ഓട്ടം കഴിഞ്ഞ് രാത്രി നിര്‍ത്തിയിടുന്ന ബസ്സുകളില്‍ നിന്നും ഡീസല്‍ മോഷണം പോകുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി ബന്തടുക്ക ബസ്സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സുകളില്‍ നിന്നും ഡീസല്‍ മോഷണം പോയി. അതില്‍ ഒരു ബസ്സില്‍ നിന്നും 100 ലിറ്ററോളം ഡീസലാണ് മോഷ്ടിക്കപ്പെട്ടത്.
Also Read

ഡീസലിന് 90 രൂപയോളം വിലവര്‍ദ്ധിച്ച സാഹചര്യത്തില്‍ മോഷ്ടാക്കളെ ഭയന്ന് ബസ്സുകള്‍ പാര്‍ക്കുചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ്. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസർകോട് താലൂക്ക് കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

Sorry, there was a YouTube error.