Categories
national news trending

സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..

ഹൈദരാബാദ്: ആന്ധ്ര സർക്കാർ സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് ഉത്തരവിറക്കി. കാര്യമായ പ്രവർത്തനം നടത്താതെയുള്ള വഖഫ് ബോർഡ് നോക്കുകുത്തിയാണെന്നും ഇതുകൊണ്ട് കാര്യമില്ലെന്നും ച്ചുണ്ടികാണിച്ചാണ്‌ ചന്ദ്രബാബു നായിഡു സർക്കാർ ഉത്തരവ് ഇറക്കിയത്. ഉത്തരവിന് പിന്നിൽ ബി.ജെ.പിയുടെ കൈകളാണോ എന്ന സംശയവും നിലവിലുണ്ട്. എന്നാൽ ജഗൻ മോഹൻ സർക്കാർ നിയമിച്ച വഖഫ് ബോർഡ് അംഗങ്ങളെ മാറ്റാനുള്ള നടപടിയെന്നാണ് അറിയാനാകുന്നത്.

പുതിയ വഖഫ് ബോർഡ് അംഗങ്ങളെ ഉടൻ നിയോഗിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് പ്രകാരം ആന്ധ്രയിലെ വഖഫ് ബോർഡിലെ നിയമനങ്ങൾ തടഞ്ഞിരിക്കുകയാണ്. നിലവിൽ എസ് കെ ഖ്വാജ എന്നയാളുടെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ജഗൻ മോഹൻ സർക്കാർ നിയമിച്ച വഖഫ് ബോർഡ് അംഗങ്ങൾക്ക് ഇതിനുള്ള യോഗ്യത ഇല്ലെന്ന് കാട്ടി ആന്ധ്ര ഹൈക്കോടതിയിൽ ഹർജികൾ നിലവിലുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിവാദ നിയമനങ്ങൾ ചന്ദ്രബാബു നായിഡു സർക്കാർ റദ്ദാക്കിയത്. വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുന്നതിനും വഖഫ് ബോർഡിന്‍റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനുമുള്ള താൽപര്യം മുൻനിർത്തിയും ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ ശ്രദ്ധാപൂർവം പരിഗണിച്ചതിനും ശേഷമാണ് പുതിയ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളതെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി കാതി ഹർഷവർധൻ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest