Categories
local news news

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്; തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതർ അനുമോദിച്ചു

പഞ്ചായത്ത് പ്രസിഡണ്ട് പൊന്നാടയണിയിച്ച് ഉപഹാരം നൽകി

സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ വി.വി.രവിയെ ആദരിച്ചു. എടാട്ടുമ്മലിലെ അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്നാണ് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആദരവ് നൽകിയത്.
പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ പൊന്നാടയണിയിച്ച് ഉപഹാരം നൽകി.

ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ഇ.എം ആനന്ദവല്ലി, സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ ശംഷുദ്ധീൻ ആയിറ്റി, മുൻപഞ്ചായത്ത് പ്രസിഡണ്ട് സത്താർ വടക്കുംമ്പാട്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സീത ഗണേഷ്, എം.രജീഷ് ബാബു, ശശീധരൻ, സുജ എന്നിവർ പങ്കെടുത്തു.
പാലക്കാട് നിന്നും അവാർഡ് ഏറ്റുവാങ്ങി കഴിഞ്ഞ ദിവസമാണ് അധ്യാപകനായ രവി സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest