Categories
channelrb special Kerala local news

കരുതലും കൈത്താങ്ങും അദാലത്ത് ഡിസംബർ 28ന്, കാസർകോട് മുൻസിപ്പൽ ടൗൺഹാളിൽ; പൊതുജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരും..

കാസർഗോഡ്: സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് സർക്കാരിൻ്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പൊതുജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് കരുതലും കൈത്താങ്ങും എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. കാസർകോട് താലൂക്ക് പരാതിപരിഹാര അദാലത്ത് ‘കരുതലും കൈത്താങ്ങും’ ഡിസംബർ 28ന് ശനിയാഴ്ച രാവിലെ 10ന് കാസർകോട് മുൻസിപ്പൽ ടൗൺഹാളിൽ നടക്കും. സംസ്ഥാന രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷ ക്ഷേമം, കായികം, ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാകും, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, സി.എച്ച് കുഞ്ഞമ്പു എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാരായ സി.എ സൈമ, സി.ജി മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ കളക്ടർ കെ ഇമ്പശേഖർ സ്വാഗതവും എ.ഡി.എം പി അഖിൽ നന്ദിയും പറയും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest