Trending News
ചെന്നൈ: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച നക്ഷത്ര ആമകളുമായി യുവാവ് പിടിയിൽ. യാത്രക്കാരന്റെ ബാഗില്‍ നിന്ന് 138 നക്ഷത്ര ആമകളെയാണ് കണ്ടെത്തിയത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കാർട്ടണ്‍ ബോക്സിനുള്ളില്‍ ഭദ്രമായി പായ്ക്ക് ചെയ്താണ് ഇത്രയധികം ആമകളെ ഇയാള്‍ കൊണ്ടുവന്നത്. പിടിയിലായ വ്യക്തി ഇന്ത്യൻ പൗരൻ തന്നെയാണെന്ന് ചെന്നൈ കസ്റ്റംസ് അധികൃതർ അറിയി\ച്ചു. കലാലംപുരിലേക്ക്
Also Read
മേലേഷ്യയിലേക്ക് പോകാനായിരുന്നു യുവാവ് എത്തിയത്. സുരക്ഷാ പരിശോധന കഴിഞ്ഞ് വിമാനത്തില്‍ കയറുന്നതിന് തൊട്ടു മുമ്പാണ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി പാഴ് ഇശോധിച്ചത്. സംശയം തോന്നിയതോടെ കസ്റ്റംസ് അധികൃതർ തടഞ്ഞുവെച്ച് വിശദമായ പരിശോധന നടത്തി കാർട്ടണ്‍ ബോക്സ് തുറന്നപ്പോള്‍ ഭദ്രമായി പായ്ക്ക് ചെയ്ത നിലയില്‍ 138 നക്ഷത്ര ആമകളെ കണ്ടെത്തി. വിമാനത്താവള അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് വൈല്‍ഡ് ലൈഫ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ഉദ്യോഗസ്ഥർ ആമകളെ ഗിണ്ടി നാഷണല്‍ പാർക്കിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ചെന്നൈ വിമാനത്താവളത്തില്‍ ഇതിന് മുമ്പും നക്ഷത്ര ആമകളെ കടത്താനുള്ള ശ്രമങ്ങള്‍ പിടിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം 369 ആമകളെയുമായി എത്തിയ ഒരു യാത്രക്കാരനും 2022ല്‍ 171 നക്ഷത്ര ആമകളുമായി മറ്റൊരു യാത്രക്കാരനും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായിട്ടുണ്ട്.
Sorry, there was a YouTube error.