Categories
Kerala news

എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ വിജയശതമാനത്തില്‍ മുന്നില്‍ കണ്ണൂര്‍ ജില്ല

4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. ഇതില്‍ 4,17,864 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ വിജയശതമാനത്തില്‍ മുന്നില്‍ കണ്ണൂര്‍ ജില്ല(99.94%). കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ്-4853. ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

വിഎച്ച്എസ്ഇ വിജയശതമാനം -99.9 ആണ്. 4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. ഇതില്‍ 4,17,864 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.70 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം.99.26 ശതമാനമായിരുന്നു.

കഴിഞ്ഞ തവണ. 68,604 വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 44,363 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്. പാഠ്യേതരവിഷങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *