Categories
നാവിൻതുമ്പിലെ സംസാരം ഇനി അപ്രസക്തം, ഹൃദയം കൊണ്ട് സംസാരിക്കാൻ കഴിയണം; “ഓർമ്മച്ചെപ്പ്” സ്നേഹ സംഗമം വ്യാപാര ഭവനിൽ നടന്നു
“ഓർമ്മച്ചെപ്പ്” സ്നേഹ സംഗമം വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Trending News
ബോവിക്കാനം( കാസർകോട്): നാവിൻതുമ്പിലെ സംസാരം ഇനി അപ്രസക്തമാണെന്നും ഹൃദയം കൊണ്ട് സംസാരിക്കാൻ നമുക്ക് കഴിയണമെന്നും സാമൂഹ്യ പ്രവർത്തകനായ കെ.ബി.മുഹമ്മദ് കുഞ്ഞി പറഞ്ഞു. സംസാരവും സ്നേഹവും ഏറ്റെടുത്ത ജോലിയും വിശ്വസനീയമാം വിധം ഹൃദ്യമാവണം. പുതിയ തലമുറയെ അതാണ് പരിശീലിപ്പിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബോവിക്കാനം ബി.എ.ആർ ഹയർ സെക്കണ്ടറി സ്ക്കൂൾ 1983-84 എസ്.എസ്.എൽ.സി ബാച്ച് (ഓർമ്മച്ചെപ്പ്) സ്നേഹ സംഗമം വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read
വി.ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. എം.എൻ.ചന്ദ്രൻ സ്വാഗതം പറഞ്ഞു. എ.സി.വിജയൻ, പ്രകാശ് കുമാർ പി.കെ, മീനാകുമാരി കെ, ലൈലാബി ടി, പി.മുഹമ്മദ് കുഞ്ഞി, ഗംഗാധരൻ എം, സി.എ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. “ഓർമ്മച്ചെപ്പ്” ഭാരവാഹികളായി കെ.ബി.മുഹമ്മദ് കുഞ്ഞി (രക്ഷാധികാരി), പ്രകാശ് കുമാർ പി.കെ.(പ്രസിഡണ്ട്), എം.എൻ. ചന്ദ്രൻ (സെക്രട്ടറി), എ.സി. വിജയൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Sorry, there was a YouTube error.