Categories
എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷക്ക് തയ്യാറടുക്കുന്ന വിദ്യാർത്ഥികളാണോ..? എങ്കിൽ, നിങ്ങൾ ചെയ്യേണ്ട ചിലകാര്യങ്ങൾ ഇവയാണ്..
Trending News
ആർ.ബി ഇൻഫോർമേഷൻ
Also Read
എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷക്ക് തയ്യാറടുക്കുന്ന വിദ്യാർത്ഥികൾ എന്തൊക്കെയാണ് ചെയ്യേണ്ടത്..?
>രാത്രി ഉറക്കമൊഴിച്ചുള്ള പഠനം ഒഴിവാക്കുക.
>അതി രാവിലെ എഴുനേറ്റ് പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചതിന് ശേഷം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
>പരീക്ഷാ പേടി (ഭയം) മാറ്റി നിർത്തുക, എന്ത് വന്നാലും നേരിടാനുള്ള ധൈര്യം ആദ്യം കൈവരിക്കുക.
>നല്ല ഭക്ഷണം ശീലമാക്കുക, വേനലായതിനാൽ ധാരാളം വെള്ളം കുടിക്കുകയും ആരോഗ്യം സംരക്ഷിക്കുകയും വേണം.
പഠന കാര്യത്തിൽ ശ്രദ്ധിക്കേണ്ട ചില വഴികൾ ഇവയാണ്:
> അധ്യാപകർ പറഞ്ഞുതന്ന പാഠഭാഗങ്ങൾ ഓർത്തെടുക്കുക
>പുസ്തകം ശ്രദ്ധയോടെ വായിക്കുക, പുസ്തകത്തിൽ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കിയെടുക്കുക
>ഓരോന്നും കാണാപാഠം പഠിക്കുന്ന പഴയരീതി മാറ്റണം, അതിനുപകരമായി മുൻ വർഷങ്ങളിലെ ചോദ്യപേപ്പർ സംഘടിപ്പിക്കുകയും എങ്ങനെയായിരുന്നു കഴിഞ്ഞ തവണത്തെ പരീക്ഷ എന്ന് മനസിലാക്കിയെടുക്കുക
>കഴിഞ്ഞ അഞ്ചുവർഷത്തെ ചോദ്യപേപ്പർ സംഘടിപ്പിക്കുകയാണ് വേണ്ടത്, അവ വായിക്കുക, അതിലുള്ള ചോദ്യങ്ങൾക്ക് ശരിയുത്തരം എഴുതി ശീലിക്കുക, ഇത് നിങ്ങൾ എഴുതാൻ പോകുന്ന പരീക്ഷക്ക് സഹായകരമാകും, ചിലപ്പോൾ കഴിഞ്ഞ അഞ്ചുവർഷത്തെ ചോദ്യപേപ്പറിൽ നിന്നും ചില ചോദ്യങ്ങൾ ചോദിക്കാനും സാധ്യത ഏറെയാണ്.
>പഠിച്ചത് മറന്നുപോകുന്നു എന്ന ടെൻഷൻ ഒഴിവാക്കണം, നിങ്ങളിലെ ടെൻഷനാണ് എല്ലാ മറവിക്കും കാരണം, നിങ്ങൾ ധൈര്യപൂർവ്വം മുന്നോട്ടു പോവുകയാണെങ്കിൽ ചോദ്യത്തിനുള്ള ഉത്തരങ്ങൾ നിങ്ങൾ തന്നെ കണ്ടെത്തും.
>പരീക്ഷാ ഹാളിലേക്ക് എത്തിക്കഴിഞ്ഞാൽ ആദ്യം അദ്ധ്യാപകർ പറയുന്നത് ശ്രദ്ധിക്കുക,
ആൻസർ പേപ്പറിൽ പേര് എഴുതേണ്ടതും, സബ്ജെക്ട് എഴുതേണ്ടതും നിങ്ങളുടെ മറ്റു വിവരങ്ങൾ എഴുതേണ്ടതും എല്ലാം കൃത്യമായി തെറ്റില്ലാതെ എഴുതണം. എന്തെങ്കിലും സംശയം ഉണ്ടങ്കിൽ ആ ഹോളിൽ ചുമതലയുള്ള അദ്ധ്യാപകരോട് ചോദിക്കുക, അതിൽ യാതൊരു മടിയും കാണിക്കേണ്ടതില്ല.>ചോദ്യപേപ്പർ കയ്യിൽ കിട്ടിയാൽ ആദ്യം മുഴുവനായും വായിച്ചു നോക്കുക, നിങ്ങൾക്ക് ഉത്തരം അറിയുന്ന ചോദ്യങ്ങൾ ഉണ്ടെങ്കിൽ അവ പെൻസൽ ഉപയോഗിച്ച് ചെറിയ രൂപത്തിൽ ടിക്ക് ചെയ്യുക, ആൻസർ പേപ്പർ കയ്യിൽ കിട്ടിയാൽ ആദ്യം ഉത്തരം എഴുതാനുള്ള ചോദ്യം ഏതാണെന്നും മനസ്സിലാക്കിവെക്കണം, ഒന്നിന് പുറകെ ഒന്നായി ഏതൊക്കെ ചോദ്യങ്ങൾക്ക് ഉത്തരം എഴുതാമെന്നും മനസ്സിലാക്കി വെക്കേണ്ടത് അനിവാര്യമാണ്.
>പരീക്ഷ എഴുതാനുള്ള ബെല്ല് അടിച്ചാൽ പിന്നെ സമയം പാഴാക്കരുത്, ഉത്തരം അറിയാവുന്ന ചോദ്യങ്ങൾക്ക് അൻസർ എഴുതാൻ തുടങ്ങണം. (കൂടുതൽ മാർക്കുള്ള ചോദ്യങ്ങൾക്ക് ഉത്തരം അറിയാമെങ്കിൽ ആദ്യം തന്നെ എഴുതുന്നതായിരിക്കും ഉചിതം)
>ചോദ്യത്തിന് ക്രമത്തിൽ തന്നെ ഉത്തരം എഴുതെണ്ടാതുണ്ടോ എന്നത് നിങ്ങളുടെ അധ്യാപകരുമായി ചോദിച്ചു മനസിലാക്കുക.
>ഉത്തരം എഴുതാൻ ബുദ്ധിമുട്ടുള്ളതും കുറച്ചു മാർക്കിൻ്റെ ചോദ്യവുമാണെങ്കിൽ അത്തരം ചോദ്യങ്ങൾകുള്ള ഉത്തരം അവസാനം എഴുതാൻ മാറ്റിവെക്കുക, (ഉത്തരം അറിയാത്ത ചോദ്യങ്ങൾക്കുവേണ്ടി സമയം പാഴാക്കരുത്) ആസമയം കൊണ്ട് മറ്റു ചോദ്യങ്ങൾക്കുള്ള ഉത്തരം എഴുതി നിങ്ങൾക്ക് സമയം ലാഭിക്കാവുന്നതാണ്.
>എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതലാണ് മിടുക്കരായ വിദ്യാർത്ഥികളുടെ ലക്ഷണം, ആയതിനാൽ ഉത്തരം അറിയില്ല എന്ന കാരണത്താൽ ചോദ്യങ്ങൾ ഒഴിവാക്കരുത്. (അറിയാവുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ആദ്യം എഴുതിയാൽ നിങ്ങൾക്ക് മറ്റു ചോദ്യങ്ങൾക്കുള്ള ഉത്തരം എഴുതാനുള്ള സമയം ലഭിക്കും. ഈ സമയം കൊണ്ട് ബാക്കി വരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം എഴുതാവുന്നതാണ്.)
>ഉത്തരം അറിയാത്ത ചോദ്യങ്ങൾ ഉണ്ടാകാം, അത്തരം ചോദ്യങ്ങൾകുള്ള ഉത്തരം നിങ്ങളുടെ അറിവിലുണ്ടെങ്കിൽ ആ ചോദ്യത്തിന് അനുയോജ്യമാണെങ്കിലും അത് എഴുതുക. ഉത്തരക്കടലാസ് നോക്കുന്ന അദ്ധ്യാപകർ ചില സമയങ്ങളിൽ അത്തരം ഉത്തരങ്ങൾക്കും മാർക്ക് നൽകാറുണ്ട്.
ഈ അറിവ് നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു. മറ്റുള്ളവരിലേക്കും ഇത് ഷെയർ ചെയ്യുക.. എല്ലാവർക്കും നല്ല മാർക്കോഡുകൂടി വിജയം കൈവരിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Sorry, there was a YouTube error.