Categories
local news

എസ്.എസ്.എഫ് ബദിയടുക്ക ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു;കലാകിരീടം പെരഡാലയ്ക്ക്

എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജാഫർ സ്വാദിഖ് ആവളം പ്രമേയപ്രഭാഷണവും ജില്ലാ സെക്രട്ടറി ഷംസീർ സൈനി അനുമോദന പ്രഭാഷണവും നടത്തി.

സെപ്റ്റംബർ 25 വെള്ളി രാത്രി 8മണി മുതൽ സൂം ആപ്ലിക്കേഷൻ വഴി നടന്ന സമാപന സംഗമം ഡിവിഷൻ പ്രസിഡന്റ് ഫൈസൽ സൈനി സഖാഫിയുടെ അധ്യക്ഷതയിൽ എസ്.എസ്.എഫ് ദേശീയ അധ്യക്ഷൻ ഷൗക്കത്ത് നഈമി അൽബുഖാരി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജാഫർ സ്വാദിഖ് ആവളം പ്രമേയപ്രഭാഷണവും ജില്ലാ സെക്രട്ടറി ഷംസീർ സൈനി അനുമോദന പ്രഭാഷണവും നടത്തി.

എസ് വൈ എസ് ബദിയടുക്ക സോൺ ഫിനാൻസ് സെക്രട്ടറി ബഷീർ സഖാഫി കൊല്ല്യം വിജയികളെ പ്രഖ്യാപിച്ചു. 204 പോയിന്റുമായി ഈ വർഷത്തെ സാഹിത്യോത്സവ് കലാകിരീടം പെരഡാല സെക്ടർ സ്വന്തമാക്കി. 191 പോയിന്റ് കരസ്ഥമാക്കി ബദിയടുക്ക സെക്ടർ രണ്ടാം സ്ഥാനവും 186 പോയിന്റ് പോയിന്റ് നേടിയ നെല്ലിക്കട്ട സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വാഹിദ് സഖാഫി, അബൂബക്കർ സഖാഫി അന്നടുക്ക, ഇഖ്ബാൽ ആലംങ്കോൽ,അഷ്‌റഫ്‌ നീർച്ചാൽ, സത്താർ കോരിക്കാർ, മുഹമ്മദ്‌ പുണ്ടൂർ, അബ്ദുൽ ലത്വീഫ് കാടമന,ഇർഫാദ് മായിപ്പാടി, ഹാരിസ് സഖാഫി കൊമ്പോട്, ഉമർ അഹ്സനി, ഖാദർ സഖാഫി, നാഫിഹ് ഹിമമി, ജംഷീദ് ചെടേക്കാൽ തുടങ്ങിയവർ പങ്കെടുത്തു. പ്രാസ്ഥാനികരംഗത്തെ മറ്റു നിരവധി പ്രമുഖരും സാനിധ്യം അറിയിച്ചു. കാലാവാസനകൾ പരിപോഷിപ്പിക്കുന്നതിൽ സാഹിത്യോത്സവ് നിർണായകമാണെന്ന് സമാപന സംഗമം അഭിപ്രായപ്പെട്ടു. ഡിവിഷൻ ജനറൽ സെക്രട്ടറി റസൂദ്‌ നെക്രാജെ സ്വാഗതവും അബൂബക്കർ ബെളിഞ്ച നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *