Categories
business national news

വന്‍ നികുതി വെട്ടിപ്പ് നടത്തി ശ്രീസിമണ്ട്; ആദായ നികുതി വകുപ്പ് കണ്ടെത്തിയത് 23,000 കോടിയുടെ ക്രമക്കേട്

എല്ലാവര്‍ഷവും 1200 കോടി മുതല്‍ 1400 കോടിയുടെ വരെ നികുതി വെട്ടിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ സിമണ്ട് നിര്‍മാതാക്കളില്‍ ഒരാളായ ശ്രീ സിമണ്ട് ഗ്രൂപ്പ് വൻ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തല്‍. ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിലാണ് കമ്പനിയുടെ വൻ നികുതിവെട്ടിപ്പ് പുറത്തായത്. ജയ്‌പൂർ, ബിവാര്‍, അജ്മീര്‍, ചിറ്റഗ്രോഹ് എന്നിവിടങ്ങളിലായിരുന്നു റെയ്‌ഡ്‌. വ്യാജ രേഖകളുണ്ടാക്കി 23,000 കോടിയുടെ നികുതിവെട്ടിപ്പ് കമ്പനി നടത്തിയെന്നാണ് കണക്കാക്കുന്നത്.

കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിമണ്ട് കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ രണ്ടാമത്തെ ആഴ്‌ചയാണ് റെയ്‌ഡ്‌ പുരോഗമിക്കുന്നത്. കമ്പനി എല്ലാവര്‍ഷവും 1200 കോടി മുതല്‍ 1400 കോടിയുടെ വരെ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് എൻ.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ക്രമക്കേടിന് വേണ്ടി ഉപയോഗിച്ച നിരവധി കരാറുകളും അന്വേഷണ സംഘം പിടിച്ചെടുത്തു. തട്ടിപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ ശ്രീ സിമണ്ടിൻ്റെ ഓഹരി വില 2.7 ശതമാനം ഇടിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ ലാഭത്തിലുള്‍പ്പടെ ഇടിവുണ്ടായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *