Categories
ഭീമനെ കേന്ദ്ര കഥാപാത്രമാക്കി ശ്രീകുമാര്‍ മേനോന് സിനിമ ചെയ്യാനാകില്ല; ‘രണ്ടാമൂഴം’ കേസ് ഒത്തുതീർപ്പിൽ; തിരക്കഥ എം. ടിക്ക് തിരിച്ച് നൽകും
ജില്ലാ കോടതിയിലും സുപ്രീംകോടതിയിലും ഉള്ള കേസുകള്‍ ഇരു കൂട്ടരും പിന്‍വലിക്കും. അഡ്വാന്‍സ് തുക ശ്രീകുമാര്‍ മേനോന് തിരിച്ചുനല്‍കും.
Trending News
രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എം.ടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കേസ് ഒത്തുതീര്‍പ്പിലെത്തി. ഒത്തുതീര്‍പ്പ് ധാരണ അനുസരിച്ച് ശ്രീകുമാര്‍ മേനോന്‍ എം.ടിക്ക് തിരക്കഥ തിരിച്ചു നല്‍കും. ജില്ലാ കോടതിയിലും സുപ്രീംകോടതിയിലും ഉള്ള കേസുകള്‍ ഇരു കൂട്ടരും പിന്‍വലിക്കും. അഡ്വാന്‍സ് തുക ശ്രീകുമാര്‍ മേനോന് തിരിച്ചുനല്‍കും.
സുപ്രീം കോടതിയില്‍ നല്‍കിയ ഒത്തുതീര്‍പ്പു ധാരണ അനുസരിച്ച് രണ്ടാമൂഴം ശ്രീകുമാര്‍ മേനോന്‍ സിനിമയാക്കില്ല. മഹാഭാരത്തെ അടിസ്ഥാനമാക്കി സിനിമ ചെയ്യാമെങ്കിലും ഭീമനെ കേന്ദ്ര കഥാപാത്രമാക്കരുത്. രണ്ടാമൂഴം കഥയുടെയും തിരക്കഥയുടെയും പൂര്‍ണ അവകാശം എം.ടിക്കാണെന്നും ധാരണയില്‍ പറയുന്നു.
മൂന്നു വര്‍ഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്ന കരാറിലായിരുന്നു എം.ടി തിരക്കഥ എഴുതി നല്‍കിയത്.
നാലു വര്‍ഷം പിന്നിട്ടിട്ടും ചിത്രീകരണം നടക്കാത്ത സാഹചര്യത്തിലാണ് സംവിധായകനും നിര്‍മാണക്കമ്പനിക്കും എതിരെ എം.ടി കോടതിയെ സമീപിച്ചത്. ഇതിനെതിരെ മേനോന്‍ ഹൈക്കോടതിയിലും തുടര്‍ന്ന് സുപ്രീം കോടതിയിലും എത്തി. ഈ കേസാണ് ഇപ്പോള്‍ ഒത്തുതീര്‍പ്പില്‍ എത്തിയിരിക്കുന്നത്.
Sorry, there was a YouTube error.