Categories
തമ്പുരാട്ടി ഭഗവതി ക്ഷേത്ര കളിയാട്ടം തുടങ്ങി; കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു
Trending News
കുറ്റിക്കോൽ(കാസർകോട്): ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് തുടക്കമായി. ഞായറാഴ്ച രാവിലെ കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു. 24ന് തിങ്കൾ രാവിലെ അടിച്ചുതളി, എഴുന്നള്ളത്ത്, വൈകുന്നേരം പുല്ലൂർണ്ണൻ തെയ്യത്തിൻ്റെ അരങ്ങേറ്റം, പുലികണ്ടൻ തെയ്യത്തിൻ്റെ വെള്ളാട്ടവും രാത്രി കരിന്തിരി നായർ തെയ്യത്തിൻ്റെ വെള്ളാട്ടവും എഴുന്നള്ളത്തും, കാളരാത്രി അമ്മ, പുലിചേകവൻ, പുല്ലൂരാളി, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങളുടെ തോറ്റം, തുടർന്ന് പുലിചേകവൻ, കരിന്തിരി നായർ, പുല്ലൂർണ്ണൻ, പുളിക്കണ്ടൻ എന്നീ തെയ്യങ്ങളുടെ തിരുവപ്പൻ.
Also Read
25ന് രാവിലെ വിഷ്ണുമൂർത്തി, പുല്ലൂരാളി. നടുക്കളിയാട്ടം ആരംഭം, എഴുന്നള്ളത്ത്. വൈകുനേരം പുല്ലൂർണ്ണൻ, വെളിച്ചപ്പാടൻ എന്നീ തെയ്യങ്ങളുടെ വെള്ളാട്ടം. രാത്രി കാളപുലിയൻ തെയ്യത്തിൻ്റെ വെള്ളാട്ടം, കുറ്റിക്കോൽ ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്രം തിരുമുൽക്കാഴ്ച സമിതിയുടെ മുന്നാട് വടക്കേക്കര ശ്രീ ഭഗവതി ക്ഷേത്ര സന്നിധിയിൽ നിന്നും ഘോഷയാത്രയോടെ തിരുമുൽക്കാഴ്ച. താലപ്പൊലി, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ പ്രഭാവിളക്ക്, ഫ്യൂഷൻ ശിങ്കാരി മേളം, ടാബ്ലോ, സിനിമാറ്റിക് ഡാൻസ്, വിളക്ക് നൃത്തം, മയൂര നൃത്തം തുടങ്ങിയ പരിപാടികളോടെ രാത്രി10 മണിക്ക് തിരുസന്നിധിയിൽ കാഴ്ച സമർപ്പണം. രാത്രി 12മണിക്ക് പുലികണ്ടൻ തെയ്യത്തിൻ്റെ വാളുവലി, തുടർന്ന് എഴുന്നള്ളത്ത്, കാളരാത്രി അമ്മ, രക്തജാതൻ, പുള്ളികരിങ്കാളി, പുല്ലൂരാളി, വിഷ്ണുമൂർത്തി, എന്നീ തെയ്യങ്ങളുടെ തോറ്റം, തുടർന്ന് രക്തജാതൻ തെയ്യം.
26ന് രാവിലെ മുതൽ പുള്ളിക്കരിങ്കാളി അമ്മയുടെ ആയിരത്തിരി മഹോത്സവം. കാലപുലിയൻ തെയ്യത്തിൻ്റെ ഏരിയമ്പ് തുടർന്ന് പുല്ലൂർണ്ണൻ പുളിക്കണ്ടൻ എന്നീ തെയ്യങ്ങൾ. തുടർന്ന് പുല്ലൂരാളി, വിഷ്ണുമൂർത്തി, എഴുന്നള്ളത്ത്. വൈകുന്നേരം പുല്ലൂർണ്ണൻ, പുലികണ്ടൻ എന്നീ തെയ്യങ്ങളുടെ വെള്ളാട്ടം. രാത്രി എഴുന്നള്ളത്ത് കളരാത്രി അമ്മ, രക്തജാതൻ, പുല്ലൂരാളി, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങളുടെ തോറ്റം. തുടർന്ന് രക്തജാതൻ തെയ്യം
27ന് രാവിലെ പുലിക്കണ്ടൻ തെയ്യം, പുല്ലൂരാളി, വിഷ്ണുമൂർത്തി, പുല്ലൂർണ്ണൻ തെയ്യം. വൈകുന്നേരം കുറ്റിക്കോൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് തെയ്യങ്ങളുടെ എഴുന്നള്ളത്ത് വൈകുന്നേരം പുല്ലൂർ തെയ്യത്തിന് തിരുമുടി സമർപ്പണം രാത്രി 8 മണിക്ക് ശ്രീ തമ്പുരാട്ടി അമ്മയുടെ തിരുമുടി കയറൽ രാത്രി 10 മണിക്ക് ശ്രീ തമ്പുരാട്ടി അമ്മയുടെ തിരുമുടി സമർപ്പണത്തോടെ കളിയാട്ട മഹോത്സവം സമാപിക്കും.
Sorry, there was a YouTube error.