Categories
അതിഞ്ഞാൽ ദർഗ ശരീഫ് ജമാഅത്ത് ഭാരവാഹികൾ മടിയൻ കൂലോം ക്ഷേത്രത്തിൽ എത്തി; നവീകരണ ഫണ്ടിലേക്ക് തുക കൈമാറി
Trending News


കാഞ്ഞങ്ങാട്: മത മൈത്രി സൗഹാർദ്ദം വിളിച്ചോതിക്കൊണ്ട് അതിഞ്ഞാൽ ദർഗ ശരീഫ് മുസ്ലിം ജമാഅത്ത് ഭാരവാഹികൾ പാട്ട് ഉത്സവം നടക്കുന്ന മടിയൻകൂലോം ക്ഷേത്രപാലക ക്ഷേത്രത്തിൽ എത്തി. രണ്ടാം പാട്ടുത്സവ ദിനമായ ഞായറാഴ്ച 3:00 മണിയോടുകൂടിയാണ് അതിഞ്ഞാൽ ദർഗ ശരീഫ് മുസ്ലിം ജമാഅത്ത് ഭാരവാഹികൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. ജമാഅത്ത് സെക്രട്ടറി പാലാട്ട് ഹുസൈൻ ഹാജി, ട്രഷറർ സി.എച്ച്.സുലൈമാൻ ഹാജി, ഉറൂസ് കമ്മിറ്റി ചെയർമാൻ പി.എം. ഫാറൂഖ് ഹാജി, വൈസ് പ്രസിഡന്റുമാരായ പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി, ബി. മുഹമ്മദ് ഹാജി, ജോയിന്റ് സെക്രട്ടറിമാരായ അഷ്റഫ് ഹന്ന, ഖാലിദ് അറബിക്കാടത്ത്, സി.എച്ച്. റിയാസ് എന്നിവരും എം.എം.കെ. മുഹമ്മദ് കുഞ്ഞി, റമീസ് അഹമ്മദ്, യൂസഫ് കോയാപള്ളി എന്നിവരാണ് ക്ഷേത്ര സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നത്. ക്ഷേത്രത്തിൽ എത്തിച്ചേർന്ന മുസ്ലിം ജമാഅത്ത് ഭാരവാഹികളെ ട്രസ്റ്റി ബോർഡ് ചെയർമാൻ വി.എം. ജയദേവൻ അംഗങ്ങളായ എൻ.വി. ബേബി രാജ്, വി.നാരായണൻ, കെ.വി. അശോകൻ ക്ഷേത്ര നവീകരണ കമ്മിറ്റി ഭാരവാഹികളായ വി. കമ്മാരൻ, സി.വി. തമ്പാൻ, തോക്കാനം ഗോപാലൻ, നാരായണൻ, കുതിരുമ്മൽ ഭാസ്കരൻ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പി.വിജയൻ, ടി.വി. തമ്പാൻ എന്നിവരുടെ നേതൃത്വത്തിലുള്ള മടിയൻ കൂലോം ക്ഷേത്ര ഭാരവാഹികൾ സ്വീകരിച്ചു. തുടർന്ന് നടന്ന പരിപാടിയിൽ ക്ഷേത്ര ട്രസ്റ്റി ചെയർമാൻ വി.എം. ജയദേവൻ അതി ഞ്ഞാൽ ദർഗ ശരീഫ് ജമാഅത്ത് സെക്രട്ടറി പാലാട്ട് ഹുസൈൻ ഹാജി എന്നിവർ സംസാരിച്ചു. മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രം നവീകരണ ഫണ്ടിലേക്ക് അതിഞ്ഞാൽ ദർഗ ശരീഫ് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ വകയായുള്ള ഫണ്ട് കൈമാറൽ ചടങ്ങും ഇതോടനുബന്ധിച്ച് നടന്നു.
Also Read

Sorry, there was a YouTube error.