Categories
ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഒക്ടോബര്‍ 17ന്
Trending News
മകനെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അച്ഛൻ ജീവനൊടുക്കി
കേരളത്തിൽ ആദ്യമായി നിർമ്മിച്ച ‘മിയാവാക്കി’ വനവൽക്കരണം; 400 വൃക്ഷതൈകളാണ് നട്ടു സംരക്ഷിച്ചുവരുന്നത്; നാലാം വാർഷികാഘോഷം നടന്നു
മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം; ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിക്ക് സാധ്യത; ഡിജിപി റിപ്പോർട്ട് കൈമാറി; ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന് പോലീസ്
കാസറഗോഡ്: ഒക്ടോബര്‍ 11ന് പൊതു അവധിയെ തുടര്‍ന്ന് മാറ്റിവെച്ച വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (നേരിട്ടുള്ള നിയമനം ആന്റ് എന്‍.സി.എ) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഒക്ടോബര്‍ 17 ന് വിദ്യാനഗറിലെ കാസര്‍കോട് ഗവ.കോളേജ് ഗ്രൗണ്ടില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ നേരത്തേ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന് ടിക്കറ്റ്, അസ്സല് തിരിച്ചറിയല്‍ രേഖ, അസിസ്റ്റന്റ് സര്ജന്/ജൂനിയര്‍ കണ്‍സള്‍ട്ട റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറില്‍ നിന്നും ലഭിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വാലിഡ് ഡ്രൈവിംഗ് ലൈസന്‍സ് സഹിതം നിശ്ചിത തീയതിയിലും സമയത്തും ഹാജരാകണം.
Sorry, there was a YouTube error.