Categories
കോളേജ് വിദ്യാർത്ഥികൾക്ക് ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു; ഒന്നാം സ്ഥാനം ഫാത്തിമ റിഫ്ദയ്ക്കുംരണ്ടാം സ്ഥാനം കെ.വി അഭിരാമിനും
Trending News


കാസർകോട്: ദേശീയ യുവജന ദിനവുമായി ബന്ധപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, SVEEP, ഇലക്ട്രറൽ ലിറ്ററസി ക്ലബ്ബ് എന്നിവയുമായി സഹകരിച്ച് ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി പുതിയ ലോകത്തില്‍ ജനാധിപത്യത്തിൻ്റെ ഭാവി എന്ന വിഷയത്തിൽ പ്രസംഗമത്സരം നടത്തി. ജില്ലയിലെ 12 കോളേജുകളിൽ നിന്നായി 17 മത്സരാർത്ഥികൾ പങ്കെടുത്തു. ജില്ലാ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് പി അഖിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ ഇലക്ഷൻ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് ജി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ, കളക്ടറേറ്റ് ഹുസൂര്‍ ശിരസ്തദാര്‍, രാജേഷ്. ആര്‍ എന്നിവര്‍ സംസാരിച്ചു. ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് ജില്ലാ കോ ഓഡിനേറ്റർ വി ശ്രീജിത്ത് സ്വാഗതവും ഇലക്ഷന്‍ വിഭാഗം ക്ലാര്‍ക്ക് പി ജി ബിനുകുമാര്‍ നന്ദിയും പറഞ്ഞു. മത്സരത്തിൽ ഒന്നാം സ്ഥാനം കാസറഗോഡ് എൽ.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ കമ്പ്യൂട്ടർ സയൻസ് നാലാം സെമസ്റ്റര്‍ വിദ്യാർത്ഥിനിയായ ഫാത്തിമ റിഫ്ദയും രണ്ടാം സ്ഥാനം കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ഹിസ്റ്ററി നാലാം സെമസ്റ്റര്‍ വിദ്യാർത്ഥിയായ അഭിരാം കെ.വിയും മൂന്നാം സ്ഥാനം നീലേശ്വരം മഹാത്മാ കോളേജ് ഓഫ് എജുക്കേഷൻ ഇംഗ്ലീഷ് രണ്ടാം സെമസ്റ്റര്‍ ബി.എഡ് വിദ്യാർഥിനിയായ കെ കീർത്തിയും നേടി. ഇവർക്കുള്ള സമ്മാനദാനം ദേശീയ സമ്മതി ദായക ദിനവുമായി ബന്ധപ്പെട്ട് ജനുവരി 25 ന് നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഇമ്പശേഖർ കെ, കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
Also Read

Sorry, there was a YouTube error.