Categories
local news news

അധ്യാപകർക്കുള്ള ഏകദിന പരിശീലന പരിപാടി GHSS ബെല്ലയിൽ നടന്നു; കാസർകോട് അഡീഷണൽ SP പി.ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കുള്ള ഏകദിന പരിശീലന പരിപാടി GHSS ബെല്ലയിൽ വെച്ച് സംഘടിപ്പിച്ചു. ഹയർസെക്കൻഡറി ജില്ലാ കോർഡിനേറ്റർ സി.വി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാസർകോട് അസിസ്റ്റന്റ് സൂപ്രണ്ട്‌ ഓഫ് പോലീസ് പി.ബാലകൃഷ്ണൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ CG&AC ജില്ലാ ജോയിൻറ് കോർഡിനേറ്റർ മെയ്സൺ കളരിക്കൽ കരിയർ സ്വാഗതവും ഗൈഡൻസ് കൗൺസലിംഗ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ കൺവീനർ സി.പ്രവീൺ കുമാർ നന്ദിയും പറഞ്ഞു. കരിയർ പരിശീലകൻ ബിജു ജോസഫ് റിട്ട. പ്രിൻസിപ്പൽ സെൻ്റ് ജോസഫ് HSS വായാട്ടുപറമ്പ് നേതൃത്വത്തിൽ അധ്യാപകർക്ക് കരിയർ പ്ലാനിംഗ്,കരിയർ രംഗത്തെ ആധുനീക സാധ്യതകൾ എന്നിവയെ സംബന്ധിച്ച് പരിശീലന ക്ലാസ്സുകൾ നടത്തി.

0Shares

Leave a Reply

Your email address will not be published. Required fields are marked *