Trending News
മാറുന്ന കാലാവസ്ഥ പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തെ ബാധിക്കാം. ഔട്ട്‌ഡോര്‍ മലിനീകരണവും ചൂടായ സ്‌റ്റൈലിംഗ് ഉപകരണങ്ങളുടെ ഉപയോഗവും തലയോട്ടിയിലെ ഈര്‍പ്പം ഇല്ലാതാക്കുന്നു. ഇത് നമ്മുടെ മുടിക്ക് കേടുപാടുകള്‍ വരുത്തുകയും പൊട്ടിപ്പോകുകയും ചെയ്യുന്നു. താരനും മുടികൊഴിച്ചിലും പലേരയും അലട്ടുന്ന പ്രശ്നങ്ങളാണ്. മുടിയെ കരുത്തുള്ളതാക്കാന്‍ സഹായിക്കുന്ന ചില ചേരുവകള്‍ വീട്ടില്‍ തന്നെയുണ്ട്.
Also Read
വാഴപ്പഴം
വാഴപ്പഴത്തിലെ സിലിക്ക ശരീരത്തെ കൊളാജന്‍ നിര്‍മ്മിക്കാനും മുടി കട്ടിയുള്ളതും ശക്തവുമാക്കാനും സഹായിക്കുന്നു. ആന്‍റി -മൈക്രോബയല്‍ ഗുണങ്ങള്‍ കൂടാതെ വരണ്ടതും അടരുകളുള്ളതുമായ ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിന് വാഴപ്പഴം മികച്ചതാണ്. സ്ഥിരമായി താരന്‍ ഉള്ളവര്‍ക്ക് വാഴപ്പഴം കൊണ്ടുള്ള ഹെയര്‍ പേക്ക് ഉപയോഗിക്കാവുന്നതാണ്.
മയോണൈസ്
മുടിയെ ശക്തിപ്പെടുത്തുകയും തിളക്കമുള്ളതുമാക്കാന്‍ മയോണെെസ് മികച്ചൊരു ചേരുവകയാണ്. മയോന്നൈസില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ അത് മുടിയുടെ കൂടുതല്‍ കട്ടിയുള്ളതാക്കുന്നു. പ്രിസര്‍വേറ്റീവ് നിറച്ച പാക്കേജുകള്‍ക്ക് പകരം ഓര്‍ഗാനിക് മയോന്നൈസ് പരീക്ഷിക്കുക.
മുട്ടകൾ
മുട്ടയുടെ മഞ്ഞക്കരു പുരട്ടുന്നത് മുടിയുടെ വേരുകളെ പോഷിപ്പിക്കാന്‍ സഹായിക്കും. തല്‍ഫലമായി, പുതിയ മുടി പൊട്ടാനുള്ള സാധ്യത കുറയുകയും ശക്തവും പൂര്‍ണ്ണമായി വളരുകയും ചെയ്യും.
ആരോഗ്യമുള്ള മുടി വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ എപ്പോഴും നല്ലതാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുട്ടയുടെ വെള്ളയും വെളിച്ചെണ്ണയും ചേര്‍ത്ത് തലയിലിടുന്നത് മുടിയെ കരുത്തുള്ളതാക്കുന്നു.
ഒലീവ് ഓയില്‍
ഒലിവ് ഓയില്‍ നീളമുള്ളതും കട്ടിയുള്ള മുടി ലഭിക്കാനും സഹായകമാണ്. തലയോട്ടിയിലും മുടിയിലും ഇളം ചൂടുള്ള ഒലിവ് ഓയില്‍ പുരട്ടി മസാജ് ചെയ്യുക. മസാജ് ചെയ്ത് ചൂടുള്ള ടവല്‍ കൊണ്ട് മൂടുക. വീര്യം കുറഞ്ഞ സള്‍ഫേറ്റ് രഹിത ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയ ശേഷം കണ്ടീഷണര്‍ ഉപയോഗിച്ച് വൃത്തിയാക്കുക. മുടി വളരാന്‍ മാത്രമല്ല താരനകറ്റാനും ഈ ഒലീവ് ഓയില്‍ ഫലപ്രദമാണ്.
പാല്‍
പാലിലെ പ്രോട്ടീന്‍ മുടിയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. കാല്‍സ്യം മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, വിറ്റാമിന്‍ എ, പൊട്ടാസ്യം, ബി 6, ബയോട്ടിന്‍ എന്നിവയുള്‍പ്പെടെ പാലിലെ നിരവധി പോഷകങ്ങള്‍ മുടിക്ക് നല്ലതാണ്.
തേയില വെള്ളം
തേയില വെള്ളത്തിലെ വിറ്റാമിനുകളും ധാതുക്കളും മുടിയെ ആരോഗ്യ ഉള്ളതാക്കാന്‍ സഹായിക്കുന്നു. ഇതിലെ, ആന്‍റി -ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ചൊറിച്ചിലും താരനും അകറ്റുന്നതിന് സഹായകമാണ്. ചായയിലെ ചേരുവകള്‍ക്ക് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയും.
ഉലുവ
താരന്‍, മുടികൊഴിച്ചില്‍ എന്നിവ തടയുന്നതിനു പുറമേ, വിറ്റാമിന്‍ സി, ഇരുമ്ബ്, പ്രോട്ടീന്‍, പൊട്ടാസ്യം എന്നിവ നല്‍കിക്കൊണ്ട് ഉലുവ മുടിയെ സില്‍ക്കിയും തിളക്കവുമുള്ളതാക്കുന്നു. രാത്രി മുഴുവന്‍ ഉലുവ വെള്ളത്തില്‍ കുടിര്‍ക്കാന്‍ വയ്ക്കുക. ശേഷം രാവിലെ ഈ ഉലുവ പേസ്റ്റാക്കി തലയില്‍ തേച്ചുപിടിപ്പിക്കുക.15 മിനുട്ട് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.
Sorry, there was a YouTube error.