Categories
local news

മതിലിടിഞ്ഞ് മുളിയാറിൽ വീട് തകർന്നു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്; ഉണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടം

15 വർഷത്തെ രവിയുടെ പ്രവാസ ജീവിതത്തിന്‍റെ ഏക സമ്പാദ്യമായിരുന്നു വീട്. പ്രവാസം അവസാനിപ്പിച്ച ശേഷം ബോവിക്കാനത്ത് ജീപ്പ് ഡ്രൈവറാണ് രവി.

ബോവിക്കാനം/ കാസർകോട്: നിർമ്മാണ ത്തിനിടെ കോൺഗ്രീറ്റ് ഫില്ലറോട് കൂടിയവൻ ചെങ്കല്ല് മതിലിടിഞ്ഞ് മുളിയാർ ആലിങ്കാലിലെ രവിയുടെ വീട് ഭാഗികമായി തകർന്നു. ഭാഗ്യം കൊണ്ടാണ് വൻ അപകടം ഒഴിവായത്. വീടിന്‍റെ മേൽ സ്ലാബടക്കം മൂന്ന് മുറികൾ തകർന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

കഴിഞ്ഞ ദിവസം ആറ് മണിയോടടുപ്പിച്ചാണ് സംഭവം നടന്നത്. ഭാര്യ രാജശ്രീ, മക്കളായ രഞ്ജിത്ത്, രമ്യശ്രീഎന്നിവർ അപകട സമയത്ത് വീട്ടി ലുണ്ടായിരുന്നു. കഴിഞ്ഞ ആഗസ്ത് മാസം പ്രളയത്തിൽ മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകർന്നിരുന്നു. ലക്ഷങ്ങളുടെ നഷ്ട മുണ്ടായ അന്നത്തെ ദുരന്തത്തിന് 71000 രൂപ മാത്രമാണ് റവന്യൂ വകുപ്പിൽനിന്ന്ധനസഹായ മായി ലഭിച്ചത്.

15 വർഷത്തെ രവിയുടെ പ്രവാസ ജീവിതത്തിന്‍റെ ഏക സമ്പാദ്യമായിരുന്നു വീട്. പ്രവാസം അവസാനിപ്പിച്ച ശേഷം ബോവിക്കാനത്ത് ജീപ്പ് ഡ്രൈവറാണ് രവി. വിട്ടുമാറാത്തദുരന്തത്തിന് മുമ്പിൽ പകച്ച് നിൽക്കുന്ന കുടുംബത്തിന്‍റെ വേദന ആരെയും ദുഖി പ്പിക്കുന്നതാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടിയടക്കമുള്ള പൊതുപ്രവർത്തകർ അപകടത്തെ തുടര്‍ന്ന് വീട് സന്ദർശിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest