Categories
മുതിർന്ന പൗരന്മാർക്കുള്ള ജില്ലാതല കലാമേള സംഘടിപ്പിച്ചു; ‘വന്ദ്യ ജനോത്സവം’
Trending News
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയർ സമ്മാന വിതരണവും നടന്നു
കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പും മറ്റു വകുപ്പുകളും ചേർന്ന് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
പെരിയ(കാസർഗോഡ്): സ്മാർട്ട് പെരിയയുടെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാർക്കുള്ള ജില്ലാതല കലാമേള വന്ദ്യ ജനോത്സവം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, സ്മാർട്ട് പെരിയാർ അംഗം ടി മണി എന്നിവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. പെരിയ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് പ്രശസ്ത സാഹിത്യകാരി ഡോ: സരിത അഭിരാമം തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. സ്മാർട്ട് പെരിയ പ്രസിഡണ്ട് വി. കുമാരൻ അധ്യക്ഷത വഹിച്ചു. പി.കെ. കുമാരൻ നായർ, നിർമ്മൽ കുമാർ കാടകം, ഹെൽത്ത് ഇൻസ്പെക്ടർ അശോകൻ എന്നിവർ ആശംസകൾ നേർന്നു. ഗോപി ചാലിങ്കാൽ സ്വാഗതവും ഗൗരി നന്ദിയും പറഞ്ഞു. സിനിമാഗാനം, മാപ്പിള പാട്ട്, നാടകഗാനം, നാടോടി ഗാനം, കവിത, ദേശീയ ഗാനം, മോണോ ആക്ട്, പ്രസംഗം എന്നിവയിൽ നടന്ന മത്സരത്തിൽ നിരവധി വയോജനങ്ങൾ മത്സരിക്കാൻ എത്തിയിരുന്നു.
Sorry, there was a YouTube error.