Categories
Kerala news

ചളിവെള്ളം ചൂടാക്കി പ്രഷര്‍ കുറച്ച്‌ മറ്റൊരു സിലിണ്ടറില്‍ മാറ്റി റീഫീല്‍ ചെയ്യും; ഗ്യാസ് സിലിണ്ടറുകള്‍ തൂക്കം കുറച്ച്‌ മറിച്ച്‌ വില്‍പന നടത്തുന്ന സംഘം പിടിയില്‍

തട്ടിപ്പിന് പിന്നിലെ നടത്തിപ്പുകാരനെ പിടികൂടാന്‍ പോലീസിനായിട്ടില്ല. ചങ്ങരംകുളം മാന്തറ സ്വദേശി ബാബു എന്ന വ്യക്തിയാണ് ഉടമ

മലപ്പുറം: ഗ്യാസ് സിലിണ്ടറുകള്‍ തൂക്കം കുറച്ച്‌ മറിച്ച്‌ വില്‍പന നടത്തുന്ന സംഘം പിടിയില്‍. ചളിവെള്ളം ചൂടാക്കി പ്രഷര്‍ കുറച്ച്‌ മറ്റൊരു സിലിണ്ടറില്‍ മാറ്റി റീഫീല്‍ ചെയ്യുന്നതാണ് സംഘത്തിൻ്റെ പ്രവര്‍ത്തന രീതി. സംഭവത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

മലപ്പുറം ചങ്ങരംകുളം ചിയ്യാനൂരില്‍ ആളൊഴിഞ്ഞ പ്രദേശം കേന്ദ്രീകരിച്ചാണ് സംഘത്തിൻ്റെ പ്രവര്‍ത്തനം. രണ്ടുപേരാണ് ഇവിടെ ജോലിക്കുള്ളത്. ഒഴിഞ്ഞ സ്ഥലത്തേക്ക് ഭാരത് ഗ്യാസ് വാഹനം സ്ഥിരമായി പോകുന്നത് ശ്രദ്ധയില്‍ പെട്ട വാര്‍ഡ് മെമ്പര്‍ മജീദും പ്രദേശത്തെ സിവില്‍ പോലീസ് ഓഫീസര്‍ ആയ മധുസൂതനനും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. ബംഗാള്‍ സ്വദേശികളായ സബോ സച്ചിന്‍, ഹര്‍ദന്‍ ബെഹ്‌റ എന്നിവരാണ് പിടിയിലായത്.

20 ദിവസം മുമ്പാണ് കേന്ദ്രം ആരംഭിച്ചതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു. അതേസമയം തട്ടിപ്പിന് പിന്നിലെ നടത്തിപ്പുകാരനെ പിടികൂടാന്‍ പോലീസിനായിട്ടില്ല. ചങ്ങരംകുളം മാന്തറ സ്വദേശി ബാബു എന്ന വ്യക്തിയാണ് ഉടമ എന്നാണ് പ്രാധമിക വിവരം. പിടിയിലായ ഇതര സംസ്ഥാന തൊഴിലാളികളുടെ മൊഴി അനുസരിച്ച്‌ ഇയാളെ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചു. ഇയാളെ പിടികൂടിയാല്‍ മാത്രമെ സംഘത്തിൻ്റെ പ്രവര്‍ത്തന രീതിയും, കൂടുതല്‍ ആളുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തവരികയുള്ളു.

പുതിയ ഗ്യാസ് കണക്ഷന്‍ എടുക്കാന്‍?

ന്യൂഡെല്‍ഹി: പുതിയ ഗ്യാസ് കണക്ഷന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവരാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ നിരബന്ധമായും അറിഞ്ഞിരിക്കണം. എണ്ണ വിപണന കമ്പനികള്‍ (OMCs) പുതിയ സിലിന്‍ഡറുകളുടെ സെക്യൂരിറ്റി തുക വര്‍ധിപ്പിച്ചതിനാല്‍, കൂടുതല്‍ പണം അടയ്‌ക്കേണ്ടി വരും. ഉയര്‍ന്ന ഗ്യാസ് വിലയും പെട്രോള്‍, ഡീസല്‍ നിരക്കുകളും അത് വരുത്തിയ വിലക്കറ്റവും കൊണ്ട് നട്ടംതിരിയുന്ന സാധാരണക്കാര്‍ക്ക് മറ്റൊരു തിരിച്ചടി കൂടിയായേക്കും ഈ നീക്കം.

സേവനത്തിനായി ഉപഭോക്താക്കള്‍ 750 രൂപ അധികം നല്‍കണം. ഒരു കണക്ഷന് 1450 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് പുതിയ ഗ്യാസ് കണക്ഷന് 2200 രൂപ അടയ്‌ക്കേണ്ടി വരും. കൂടാതെ, 14.2 കിലോ വീതം ഭാരമുള്ള രണ്ട് സിലിണ്ടറുകള്‍ എടുക്കുന്ന ഉപഭോക്താക്കള്‍ കണക്ഷന്‍ എടുക്കുന്ന സമയത്ത് 1500 രൂപ കണക്ഷന്‍ നിരക്കിന് പുറമെ നല്‍കണം. അതായത് പുതിയ കണക്ഷന്‍ എടുക്കുമ്പോള്‍ രണ്ട് സിലിണ്ടറുകള്‍ എടുക്കുന്നതിന് ഉപഭോക്താക്കള്‍ സെക്യൂരിറ്റിയായി മൊത്തം 4,400 രൂപ നല്‍കേണ്ടി വരും.

ഒരു എല്‍.പി.ജി ഗ്യാസ് റെഗുലേറ്റര്‍ വാങ്ങണമെങ്കില്‍ 250 രൂപ അധികം നല്‍കേണ്ടി വരും. മുമ്പ്, റെഗുലേറ്ററിൻ്റെ വില 150 രൂപയായിരുന്നു. അഞ്ച് കിലോ സിലിണ്ടറുകള്‍ക്കുള്ള സെക്യൂരിറ്റി തുകയും കമ്പനികള്‍ വര്‍ധിപ്പിച്ചു. ഉപഭോക്താക്കള്‍ അഞ്ച് കിലോ സിലിണ്ടറിന് 800 രൂപയ്ക്ക് പകരം 1150 രൂപ നല്‍കണം. കൂടാതെ, പുതിയ ഗ്യാസ് കണക്ഷനുള്ള പാസ്ബുക്കിന് 25 രൂപയും പൈപപ്പിന് 150 രൂപയും ഉപഭോക്താക്കള്‍ നല്‍കണം. ഗ്യാസ് സിലിണ്ടറിൻ്റെ അടുപ്പ് എടുക്കുന്നതിന് വേറെയും പണം നല്‍കണം. അങ്ങനെ പുതുതായി കണക്ഷനെടുത്ത്, അടുപ്പില്‍ തീ കത്തണമെങ്കില്‍ കയ്യിലിരിക്കുന്ന പഴ്‌സ് കാലിയാക്കേണ്ടി വരുന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *