Categories
Kerala news

കാമുകനടക്കം ആറുപേര്‍ പോലീസിൻ്റെ പിടിയിൽ; അടൂരില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തു

കാമുകന്‍ പീഡിപ്പിച്ച ശേഷം സുഹൃത്തുക്കൾക്ക് നമ്പർ കൈമാറി

പത്തനംതിട്ട: അടൂരില്‍ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ കാമുകനടക്കം ആറുപേര്‍ പിടിയില്‍. നൂറനാട് സ്വദേശികളായ അനൂപ് (22), അഭിജിത്ത് (20), അരവിന്ദ് (28) ജയൻ (42), ശക്തി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഈ മാസം ഒന്നാം തീയതി ചൈൽഡ് വെൽഫെയർ കമ്മിറ്റി പീഡന വിവരം സംബന്ധിച്ച് അടൂർ പൊലീസിൽ പരാതി നൽകിയിരുന്നു.

കഴിഞ്ഞ ഡിസംബർ മുതൽ പല ദിവസങ്ങളിലായി തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട് .

ആദ്യം കാമുകന്‍ പീഡിപ്പിച്ച ശേഷം പിന്നീട് ഇയാള്‍ സുഹൃത്തുക്കൾക്ക് നമ്പർ കൈമാറി. ഇവരുമായി സൗഹൃദം സ്ഥാപിക്കാന്‍ കാമുകൻ നിർബന്ധിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പീഡനം.

സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ പ്രതികള്‍ നാടുവിട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആലപ്പുഴ ഉൾപ്പെയുള്ള സ്ഥലങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇരയായ വിദ്യാര്‍ഥിനിയുടെ വൈദ്യപരിശോധന അടക്കമുള്ള നടപടികള്‍ പോലീസ് പൂര്‍ത്തിയാക്കി. പിടികൂടിയ പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *