Categories
entertainment

ഒരേ സമയം 14 ജില്ലകളിലെ 75ഓളം സ്ഥലങ്ങളിൽ ജീവകാരുണ്യ പ്രവർത്തനം; കുറുപ്പിൻ്റെ വിജയത്തിൽ വേറിട്ട ആഘോഷവുമായി ദുൽഖർ ഫാൻസ്

ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നായിരുന്നു നിർമ്മാണം.

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പിൻ്റെ വിജയം വേറിട്ട രീതിയിൽ ആഘോഷിക്കാൻ ദുൽഖർ സൽമാൻ ഫാൻസ്. കേരളത്തിലെ പതിനാല് ജില്ലകളിലും എഴുപത്തഞ്ചോളം സ്ഥലങ്ങളിൽ ഒരേദിവസം ഒരേ സമയം ജീവകാരുണ്യ പ്രവർത്തനം നടത്തുവാനാണ് ദുൽഖർ സൽമാൻ ഫാൻസ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം 75 കോടിയെന്ന അസുലഭനേട്ടം കുറുപ്പ് കൈവരിച്ചിരുന്നു. ദുൽഖർ സൽമാൻ്റെ ആദ്യചിത്രമായ സെക്കൻഡ് ഷോയുടെ സംവിധായകൻ കൂടിയാണ് ശ്രീനാഥ് രാജേന്ദ്രൻ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്ക് എത്തിയത്. ദുൽഖർ സൽമാൻ്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി തീർന്നിരിക്കുകയാണ് കുറുപ്പ്.

ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തിയറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാനുള്ള ശ്രമത്തിന് ഇപ്പോൾ വിജയം കുറിച്ചിരിക്കുകയാണ്. കുറുപ് ചിത്രത്തിൻ്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നായിരുന്നു നിർമ്മാണം.

0Shares

Leave a Reply

Your email address will not be published. Required fields are marked *