Categories
Kerala news

സ്ത്രീകള്‍ പാര്‍ട്ടിയില്‍ ചൂഷണത്തിന് ഇരയാകുന്നുവെന്ന് സിമിയുടെ ആരോപണം; സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസ്സ് പുറത്താക്കി

തിരുവനന്തപുരം: എ ഐ സി സി മുന്‍ അംഗം സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസ്സ് പുറത്താക്കി. പാര്‍ട്ടി നേതൃത്വത്തിനെതിരെ സിമി രംഗത്തെത്തിയിരുന്നു കാരണം. പാര്‍ട്ടിയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നായിരുന്നു ആരോപണം. സ്ത്രീകള്‍ പാര്‍ട്ടിയില്‍ ചൂഷണത്തിന് ഇരയാകുന്നുവെന്നും സിമി ആരോപിച്ചിരുന്നു. കോണ്‍ഗ്രസിലെ വനിതാ നേതാക്കളെയടക്കം അധിക്ഷേപിച്ച, മുന്‍ പി എസ് സി അംഗം കൂടിയായിരുന്ന സിമി റോസ് ബെല്‍.

കെ പി സി സി പ്രസിഡന്റ് അടക്കമുള്ള നേതാക്കളുടെ പിന്തുണയുണ്ടായിട്ടും പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് വരാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അനുവദിക്കുന്നില്ലെന്നാണ് സിമി കഴിഞ്ഞ ദിവസം സ്വകാര്യ ടി വി ചാനലിലൂടെ പറഞ്ഞത്. രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസ്സിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുകയും അവര്‍ക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ് ബെല്‍ ജോണ്‍ ആക്ഷേപം ഉന്നയിച്ചതെന്ന് കെ പി സി സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *