Categories
business local news news

സിഗ്‌നോറ ബ്രൈഡൽ ജ്വല്ലറി ഫെസ്റ്റിവൽ; കാസർകോട് സുൽത്താനിൽ ആരംഭിച്ചു, ഒരുക്കിയത് ആഭരണങ്ങളുടെ വിപുലമായ ശേഖരം

ഏറ്റവും കുറഞ്ഞ പണിക്കൂലിയാണ് സുൽത്താനിൽ

കാസർകോട്: ഏറ്റവും പുതിയ ആന്റിക്ക് ബ്രൈഡൽ ആഭരണങ്ങളുടെ പ്രദർശനം സുൽത്താൻ ഡയമണ്ട്സ് ആൻഡ് ഗോൾഡിൽ ആരംഭിച്ചു. സിഗ്നോര ബ്രൈഡൽ ജ്വല്ലറി ഫെസ്റ്റിവൽ തിങ്കളാഴ്‌ച വൈകുന്നേരം
സ്റ്റാർ മാജിക്ക് ഫെയിം ലക്ഷ്മി നക്ഷത്ര കാസർകോട് ഷോറൂമിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ സിഗ്‌നോറ ബ്രൈഡൽ ജ്വല്ലറി ഷോ ഉദ്ഘാടനം ചെയ്‌തു.

സുൽത്താൻ്റെ പുതിയ ആന്റിക്ക് ഡിസൈനുകൾ താരം ലക്ഷ്മി നക്ഷത്ര അണിഞ്ഞു നോക്കി. “ഇത്തരത്തിലുള്ള വേറൈറ്റി ഡിസൈനുകൾ താൻ മറ്റെവിടെയും കണ്ടിട്ടില്ല. ആരെയും കൊതിപ്പിക്കുന്ന വ്യത്യസ്തമായ ഈ ഡിസൈനുകൾ എന്നെ വളരെയധികം ആകർഷിപ്പിക്കുന്നു.” -ലക്ഷ്മി നക്ഷത്ര പറഞ്ഞു.

ആന്റിക്ക് ആഭരണങ്ങൾക്ക് പുറമെ ഡയമണ്ട്, പോൾക്കി, അറേബ്യൻ, കൊൽക്കത്ത, ബോംബെ, കേരള ട്രഡീഷണൽ ബ്രൈഡൽ ആഭരണങ്ങളുടെ വിപുലമായ ശേഖരവും ഒരുക്കിയിരുന്നു. ഏറ്റവും പുതിയ ട്രെൻണ്ടുകൾ കാസർകോടിന് എന്നും പരിചയപ്പെടുത്തിയിട്ടുള്ള സുൽത്താൻ ആന്റിക്ക് ബ്രൈഡൽ ആഭരണങ്ങളുടെ ഇതുവരെ കാണാത്ത വെറൈറ്റി ഡിസൈനുകളാണ് സിഗ്‌നോറ ഷോയിലൂടെ അവതരപ്പിച്ചതെന്ന് എം.ഡി ഡോ. അബ്‌ദുൾ റഹൂഫ് അറിയിച്ചു.

ബി.ഐ.എസ്.എച്ച്‌ യൂ.ഐ.ഡി ഹാൾമാർക്കുള്ള പരിശുദ്ധ സ്വർണ്ണാഭരണങ്ങൾക്ക് കാസർകോട് ജില്ലയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയാണ് സുൽത്താനിൽ ഈടാക്കുന്നതെന്നും 31 വർഷത്തെ സംശുദ്ധ പാരമ്പര്യമുള്ള സുൽത്താനിൽ വിവാഹ പാർട്ടികൾക്കായി 3.5 ശതമാനത്തിൽ തുടങ്ങുന്ന പ്രത്യേക പണിക്കൂലി പാക്കേജ് ലഭിക്കുന്നതാണെന്നും ബ്രാഞ്ച് മാനേജർ മുബീൻ, മാനേജർ മജീദ് എന്നിവർ അറിയിച്ചു.

ലേറ്റസ്റ്റ് ബ്രൈഡൽ കളക്ഷനുകളുടെ ഏറ്റവും പുതിയ ആഭരണങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായവരും മേക്കപ്പ് ആർട്ടിസ്റ്റുകുളുമായ ആയ സാജിദ ഹാരിസ്, ലെന ലത്തീഫ് -എൽ.എഫ് മേക്കഓവർ, ഫാത്തിമ- ബ്രൈഡൽസ് ബൈ ഫാത്തിമ, ഫമി- ഗ്ലാമയൂഅപ്പ്‌, ആയിഷ- അയിഷാസ് മേക്കപ്പ് സ്റ്റുഡിയോ, ഷർമിന മൊഹമ്മദ്- ഇനായ ബ്രൈഡൽ ആർട്ടിസ്റ്ററി, അസ്‌മി- ഏറ്റസ്മീ മേക്കഓവർ, ഹന- ഗ്ലാമ ബൈ ഹന, ആശ സന്ദീപ്- ഷഹന ഹുസൈൻ സിഗനേച്ചർ സലോൺ ആൻഡ് ബട്ടർഫ്‌ളൈ ഫാഷൻസ്, സിതാര-സിതാര പ്രൊഫഷണൽ ബ്യൂട്ടി പാർലർ സ്‌പാ, ശബാന- ആഷ് മേക്കഓവർ, അസ്മ കൗസർ- അസ്മാ കൗസർ മേക്കഓവർ, എന്നിവർ അനാവരണം ചെയ്‌തു.

ലക്ഷ്മി നക്ഷത്രയെ കാണുവാൻ വേണ്ടി വൻ ജനാവലി എത്തിയിരുന്നു. സിഗ്നോറ ബ്രൈഡൽ ജ്വല്ലറി ഷോ ജൂൺ 15 വരെയാണ് നടക്കുന്നത്. ചടങ്ങിൽ സുൽത്താൻ ഗ്രൂപ്പ് എം.ഡി ഡോ. അബ്‌ദുൾ റഹൂഫ്, ഹനീഫ് നെല്ലിക്കുന്ന്, ജനറൽ മാനേജർ ഉണ്ണിത്താൻ എ.കെ, റീജണൽ മാനേജർ സുമേഷ്. കെ, ബ്രാഞ്ച് മാനേജർ മുബീൻ ഹൈദർ, സീനിയർ സെയിൽസ് മാനേജർ അബ്‌ദുൾ മജീദ് ബി.എം, മാർക്കറ്റിംഗ് മാനേജർ അബ്‌ദുൾ മജീദ്.കെ തുടങ്ങിയവർ സംബന്ധിച്ചു.

Reported by: Peethambaran Kuttikol

0Shares

Leave a Reply

Your email address will not be published. Required fields are marked *