Trending News
സമസ്തയിൽ ഭിന്നതയോ.? മുശാവറ യോഗത്തില്‍ എതിർശബ്ദം ഉയർന്നതോടെ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയി
മൂന്ന് പഞ്ചായത്തുകളിൽ ഇടതിന് ഭരണം നഷ്ടമായി; യു.ഡി.എഫിന് അട്ടിമറി ജയം; ഭരണ വിരുദ്ധ വികാരം.?
ഫ്ലെക്സ് ബോർഡുകൾ നിരത്തുകളിൽ വീണ്ടും ഇടം പിടിക്കുന്നു; സർക്കാർ എന്ത് ചെയ്യുന്നു.? ഹൈക്കോടതിയുടെ വിമർശനം; അറിയാം..
കാഞ്ഞങ്ങാട്: 2024 നവംബർ 18 മുതൽ 24 വരെ ആചരിക്കുന്ന ലോക ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് വാരാചരണത്തിൻ്റെ ഭാഗമായി സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് പഴയ ബസ്റ്റാർഡ് പരിസരത്ത് സംഘടിപ്പിച്ച ക്യാമ്പയിൻ്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത നിർവഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സരസ്വതി കെ.വി, ദേശീയാരോഗ്യ ദൗത്യം പ്രോഗ്രാം മാനേജർ സച്ചിൻ സെൽവ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, എ.എം.ആർ നോഡൽ ഓഫീസർ ഡോ ബിപിൻ കെ നായർ, പ്രൈവറ്റ് ഫാർമസി അസോസിയേഷൻ പ്രസിഡൻ്റ് കൃഷ്ണ വർമ്മ രാജ, സീമറ്റ് കോളേജ് ഓഫ് നേഴ്സിംഗ് ഉദുമ സീനിയർ ലക്ച്ചറർ രമ്യ. എ.ആർ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർമാരായ പ്രശാന്ത് എൻ.പി, സയന എസ്, ജില്ലാ എ.എം.ആർ കമ്മിറ്റി അംഗം വിനോദ് കുമാർ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഹെൽത്ത് ഇൻസ്പെകടർ രമേശൻ എന്നിവർ സംബന്ധിച്ചു. കാഞ്ഞങ്ങാട് മുൻസിപാലിറ്റി പരിധിയിലെ ആരോഗ്യ പ്രവർത്തകർ, ഫാർമസിസ്റ്റുമാർ, ജില്ലാ എ.എം.ആർ കമ്മിറ്റി അംഗങ്ങൾ, കേരള പ്രൈവറ്റ് ഫാർമസി അസോസിയേഷൻ പ്രതിനിധികൾ, സിമെറ്റ് കോളേജ് ഓഫ് നേഴ്സിംഗ് ഉദുമയിലെ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസും (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
Also Read
ആൻ്റി മൈക്രോബിയൽ റസിസ്റ്റൻസ് ഗൗരവകരമായ ഒരു പൊതുജനാരോഗ്യ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യരിലും മൃഗങ്ങളിലും സസ്യവൃക്ഷാദികളിലും അണുബാധ തടയുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന ആൻ്റി ബയോട്ടിക്കുകൾ, ആൻ്റി വൈറലുകൾ, ആൻ്റി ഫംഗലുകൾ തുടങ്ങിയ മരുന്നുകളുടെ ദുരുപയോഗവും, അശാസ്ത്രീയമായ ഉപയോഗവും മരുന്നുകളോട് രോഗാണുക്കൾ പ്രതികരിക്കാത്ത സാഹചര്യം ഉണ്ടാക്കുന്നു. ഇത് പകർച്ചവ്യാധികളുടെ വ്യാപനത്തിനും, ചികിത്സ സങ്കീർണ്ണമാക്കുന്നതിനും, ചികിത്സാ ചെലവേറുന്നതിനും മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥയിൽ മരണങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്നതിനും ഇടയാക്കും. ഏകാരോഗ്യം എന്ന ആശയത്തിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളിലൂടെയും ആരോഗ്യ ശുചിത്വ ശീലങ്ങൾ പാലിച്ചുകൊണ്ടും മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനുള്ള മാർഗങ്ങൾ സ്വീകരിച്ചു കൊണ്ടും ആൻ്റി മൈക്രോബിയൽ റസിസ്റ്റൻസ് തടയുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികൾ ആകണമെന്നും പരിപാടിയുമായി ബന്ധപ്പെട്ട് ആരോഗ്യ സ്ഥാപനങ്ങൾ വഴി വിവിധ പ്രോഗ്രാമുകൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ രാംദാസ് എ.വി അറിയിച്ചു.
Sorry, there was a YouTube error.