Categories
Kerala local news news

ഷേർണൂർ- കണ്ണൂർ എക്സ്പ്രസ്സ്‌, ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനുകൾ മംഗലാപുരം വരെ നിട്ടണം; മുസ്ലിം ലീഗ്

കാസർകോട്: ഷേർണൂർ- കണ്ണൂർ എക്സ്പ്രസ്സ്‌, ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനുകൾ മംഗലാപുരം വരെ
നിട്ടാൻ നടപടി സ്വീകരിക്കണമെന്ന് അഷ്‌റഫ്‌ ചൗകിയുടെ അധ്യക്ഷതയിൽ ചേർന്ന ചൗകി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പരശുറാം, നേത്രാവതി ട്രെയിനുകൾക്ക് ശേഷം വൈകിട്ട് 6 മണികഴിഞ്ഞാൽ കോഴിക്കോട് ഭാഗത്തുനിന്നും മംഗലാപുരം ഭാഗത്തേക്ക് ട്രെയിനുകൾ ഇല്ല. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. വരുമാന മാർഗത്തിൽ മുമ്പിൽ നിൽകുമ്പോളും കാസറഗോഡ് ജില്ലയെ അവഗണിക്കുകയാണ് റെയിൽവേ ചെയ്യുന്നത്. കണ്ണൂർ വരെ സർവീസ് നടത്തുന്ന ട്രെയിനുകൾ മംഗലാപുരത്തേക്കോ ഇല്ലങ്കിൽ കാസർകോട് വരെയെങ്കിലും സർവീസ് നീട്ടണം. കുമ്പള റെയിൽവേ സ്റ്റേഷനിൽ ഏക്കർ കണക്കിന് സ്ഥലം ഉണ്ടായിട്ടും ട്രാക്ക് വർധിപ്പിക്കുന്നതടക്കമുള്ള കാര്യമായ വികസനം നടക്കുന്നില്ല. ഇതൊക്കെയും ജില്ലയോടുള്ള റയിൽവെയുടെ അവഗണനയായി കണക്കാക്കണമെന്നും യോഗം വിലയിരുത്തി. യോഗത്തിൽ സുലൈമാൻ ചൗകി സ്വാഗതം പറഞ്ഞു. ഏരിയാൽ മുഹമ്മദ്‌ കുഞ്ഞി, കരീം ചൗകി, മഹമൂദ് കുളങ്ങര, എസ്.എച്ച് ഹമീദ്, സത്താർ ചൗകി, സത്താർ തോരവളപ്പിൽ, ഹനീഫ് തോരവളപ്പിൽ, ബഷീർ നെല്ലിക്കുന്ന്, ശുകൂർ മുക്രി, സുലൈമാൻ കടപ്പുറം, നസീർ കല്ലങ്ങയി, അനീസ് യാസിർ അറബി തുടങ്ങിയവർ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *