Categories
international news

ഷോപ്പിങ് മാളിലുണ്ടായ തീപിടിത്തത്തില്‍ 16 പേർ മരിച്ചു; 75 പേരെ രക്ഷപെടുത്തി

14 നില കെട്ടിടത്തില്‍ ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് അപകടമുണ്ടായത്.

ബെയ്ജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ഷോപ്പിങ് മാളിലുണ്ടായ തീപിടിത്തത്തില്‍ 16 പേർ മരിച്ചു. 14 നില കെട്ടിടത്തില്‍ ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ 75 ഓളം പേരെ പുറത്തെത്തിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ചൈനയുടെ എമർജൻസി മാനേജ്‌മെൻ്റ് മന്ത്രാലയവും നാഷണല്‍ ഫയർ ആൻഡ് റെസ്‌ക്യൂ അഡ്മിനിസ്‌ട്രേഷനും അറിയിച്ചു.

ഈ വർഷം ജനുവരിയില്‍ ജിയാങ്‌സി പ്രവിശ്യയില്‍ വാണിജ്യ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 39 പേർ മരിച്ചിരുന്നു. ഫെബ്രുവരിയില്‍ നാൻജിംഗ് നഗരത്തിലെ റെസിഡൻഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 15 പേരും ചൈനയിൽ മരിച്ചിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *