Categories
ലഹരിക്കെതിരെ യൂത്ത് ലീഗ് വൺ മില്യൺ ഷൂട്ടൗട്ട്; മുളിയാറിൽ എക്സൈസ് അസിസ്റ്റൻ്റ് കമ്മിഷണർ അൻവർ സാദാത്ത് ഉൽഘാടനം ചെയ്തു
Trending News


ബോവിക്കാനം: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരിക്കെതിരെയുള്ള വൺ മില്യൺ ഷൂട്ടൗണ്ടിൻ്റെ ഭാഗമായി മുളിയാർ പഞ്ചായത് മുസ്ലിം യൂത്ത് ലീഗ് ഷൂട്ടൗട്ട് മൽസരം നടത്തി. എക്സൈസ് അസിസ്റ്റൻ്റ് കമ്മിഷ്ണർ അൻവർ സാദാത്ത് ഉൽഘാടനം ചെയ്ത് ലഹരിക്കെതിരെയുളള പ്രതിജ്ഞ ചൊല്ലി കൊടുത്തു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി പ്രമേയ പ്രഭാഷണം നടത്തി. ഷഫീഖ് മൈകുഴി അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് ജുനൈദ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മുളിയാർ പഞ്ചായത് പ്രസിഡൻ്റ് ബി.എം അബൂബക്കർ ഹാജി, ഖാലിദ് ബെള്ളിപ്പാടി, ഹംസ ആലൂർ, ഖാദർ ആലൂർ, ഷംസീർ മൂലടുക്കം, അബ്ബാസ് കൊളചപ്പ്, ചാപ്പ അബൂബക്കർ, ഷരീഫ് പന്നടുക്കം, ഷമീർ അല്ലാമ, റംഷീദ് ബാൽനടുക്കം, അബ്ദുൽ റഹ്മാൻ മുണ്ടക്കൈ, മമ്മദ് ബോവിക്കാനം, ഉനൈസ് മദനി നഗർ, മസൂദ് പിസി, നിസാർ ബസ്റ്റാൻ്റ്, സിദ്ദീഖ് മുസ്‌ലിയാർ നഗർ, ഇർഷാദ് കോട്ടൂർ, സനാൻ അല്ലാമ തുടങ്ങിയവർ സംബന്ധിച്ചു.
Also Read

Sorry, there was a YouTube error.