Categories
news

തെരച്ചിൽ അവസാനിപ്പിക്കരുത്; ഡ്രഡ്ജിങ് യന്ത്രം തൃശൂരിൽ നിന്ന് എത്തിക്കാം; തുടർനടപടികൾ അറിയാം..

മംഗളുരു: ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ തുടരുമെന്ന് അറിയിപ്പ്. കേരള- കർണാടക മുഖ്യമന്ത്രിമാർ ഫോണിൽ സംസാരിച്ചതയാണ് വിവരം. തെരച്ചിൽ നടത്തുന്നതിനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരിൽ നിന്ന് എത്തിക്കാനും നീക്കം ആരംഭിച്ചു. യന്ത്രം എത്തിയാൽ ചെളിയും മണ്ണും ഇളക്കി ട്രക്ക് കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. എന്നാൽ കാലാവസ്ഥ അനുകൂലമാകാത്തത് തിരച്ചിൽ താൽക്കാലികമായി നിർത്താൻ കാരണമായി. നദി അനുകൂലമായാൽ മാത്രം നാളെ തികളാഴ്ച്ച പരിശോധന നടത്തുമെന്നാണ് അറിയിച്ചത്.

തുടര്‍നടപടികൾ ഉന്നതതല യോഗം ചര്‍ച്ച ചെയ്തു. 24 മണിക്കൂറിനകം ഡ്രഡ്ജിംഗ് യന്ത്രം എത്തിക്കാമെന്ന് എം വിജിന്‍ എം.എല്‍.എ ഉറപ്പുനൽകിയതായും പറയുന്നു. പ്രായോഗിക പരിശോധനക്ക് ശേഷം മാത്രം യന്ത്രം എത്തിച്ചാല്‍ മതിയെന്നാണ് കര്‍ണാടകയുടെ മറുപടി. യന്ത്രം പുഴയിലിറക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കണം. തെരച്ചില്‍ വീണ്ടും ആരംഭിക്കുക എന്ന് എന്നതിൽ “ഉടൻ” എന്നാണ് ബന്ധപ്പെട്ടവരുടെ മറുപടി.

0Shares

Leave a Reply

Your email address will not be published. Required fields are marked *