Categories
news

ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുന്നതായി മന്ത്രി സമ്മതിച്ചു; കേന്ദ്രത്തിന് പിന്തുണയുമായി രാഹുൽഗാന്ധി; അഭയം നൽകിയോ.?

ദില്ലി: സ്വയം രക്ഷാർത്ഥം ബംഗ്ലാദേശിൽ നിന്നും രാജ്യം വിട്ട് ഇന്ത്യയിൽ അഭയം തേടിയ ഷെയഖ് ഹസീന ഇന്ത്യയില്‍ തന്നെയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. സര്‍വകക്ഷി യോഗത്തിലാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ ആരംഭിച്ച പ്രക്ഷോഭം കലാപമായി മാറുകയും, അത് നിയന്ത്രിക്കാൻ ആവാത്ത വിധം രാജ്യ വ്യാപകമായി പടരുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് അധികാരം (പ്രധനമന്ത്രി പദം) രാജിവെച്ച് ഷെയഖ് ഹസീന കഴിഞ്ഞ ദിവസം രാജ്യം വിട്ടത്. ഇന്ത്യയിൽ അഭയം തേടിയതായി ബംഗ്ലാദേശ് മാധ്യമങ്ങൾ ഇന്നലെത്തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടയിരുന്നില്ല. ഇന്ത്യയിൽ അഭയം നൽകില്ല എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ വൈകിട്ടോടെ ഷെയഖ് ഹസീന ദില്ലയിൽ എത്തിയതായും രാത്രി തന്നെ ലണ്ടനിലേക്ക് പോകുമെന്നും ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഷെയ്ഖ് ഹസീന ഇപ്പോഴും ഇന്ത്യയിൽ തുടരുകയാണ്. സംഭവം കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു.

ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയോ എന്ന ചോദ്യത്തിന് സർക്കാർ വ്യക്തത നൽകിയിട്ടില്ല. അതിന് അർഥം ആവശ്യമെങ്കിൽ അവർ ഇന്ത്യ വിടും എന്നാണ്. ബംഗ്ലാദേശിലെ സ്ഥിതി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുകയാണ്. കേന്ദ്ര സർക്കാരിന്‍റെ നടപടികൾക്ക് രാഹുൽ ഗാന്ധിയും കെ.സി വേണുഗോപാലും പിന്തുണ അറിയിച്ചു. ബംഗ്ലദേശിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ ചർച്ച നടത്തിയ രാഹുൽ, ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യോഗത്തിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പതിമൂവായിരത്തോളം പേർ നിലവില്‍ ബംഗ്ലാദേശിലുണ്ട് എന്നാണ് കണക്ക്.

0Shares

Leave a Reply

Your email address will not be published. Required fields are marked *