Categories
national news

ശശി തരൂർ കോൺഗ്രസ് പ്രവർത്തക സമിതിയിൽ; എ.കെ ആന്‍റണി തുടരും, രമേശ് ചെന്നിത്തല സ്ഥിരം ക്ഷണിതാവ്

ക്ഷണിതാവ് മാത്രമായതിനാല്‍ രമേശ് ചെന്നിത്തല ഹൈക്കമാണ്ടിനെ അതൃപ്‌തി അറിയിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. ശശി തരൂര്‍ എം.പി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, സച്ചിൻ പൈലറ്റ് എന്നിവര്‍ പ്രവർത്തക സമിതിയിൽ ഉണ്ട്. മുതിർന്ന നേതാവ് എ.കെ ആൻ്റെണിയെ പ്രവർത്തക സമിതിയിൽ നിലനിര്‍ത്തിയിട്ടുണ്ട്. പ്രവര്‍ത്തക സമിതിയിൽ 39 പേരാണുള്ളത്.

അതേസമയം രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായാണ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയത്. കൊടുക്കുന്നിൽ സുരേഷ് എം.പിക്ക് പ്രത്യേക ക്ഷണിതാവായി പ്രവർത്തകസമിതി യോഗത്തിൽ പങ്കെടുക്കാം.

കനയ്യ കുമാര്‍ സ്ഥിരം ക്ഷണിതാവാണ്. പ്രവർത്തക സമിതിയിലെ 39 അംഗങ്ങൾക്ക് പുറമെ 23 സ്ഥിരം ക്ഷണിതാക്കളും പ്രവർത്തക സമിതിയിലുണ്ട്.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ, മൻമോഹൻസിംഗ്, അധിർ രഞ്ജൻ ചൗധരി എന്നിവര്‍ പ്രവർത്തക സമിതിയിൽ തുടരും. കോൺഗ്രസ് നേതൃത്വത്തിനെതിരെ അടുത്തകാലത്തായി രംഗത്തെത്തിയ തിരുത്തൽ വാദികളായ ജി- 23 നേതാക്കളെയും കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തി. ജി-23 നേതാവായ മനീഷ് തിവാരിയെ സ്ഥിരം ക്ഷണിതവായി ഉൾപ്പെടുത്തി.

അതേസമയം, ക്ഷണിതാവ് മാത്രമായതിനാല്‍ രമേശ് ചെന്നിത്തല ഹൈക്കമാണ്ടിനെ അതൃപ്‌തി അറിയിച്ചു. പത്തൊമ്പത് വര്‍ഷം ഇതേ പദവിയിലാണെന്നും ചര്‍ച്ചകളൊന്നും നടത്താതെയാണ് പ്രഖ്യാപനമെന്നും അദ്ദേഹം പ്രതികരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest