Trending News
മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ചവര്‍ ഊരി വയ്ക്കണമെന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ് എം.പി ശശി തരൂര്‍. മറ്റുള്ളവർ എന്തുപറഞ്ഞാലും പ്രശ്‌നമില്ലെന്നും അവർ കരുതുംപോലെ മുഖ്യമന്ത്രിക്കോട്ട് തൈപ്പിച്ച് കാത്തിരിക്കുകയല്ല താനെന്നും തരൂർ വ്യക്തമാക്കി .
Also Read
ജനങ്ങൾ തന്നെ കാണാൻ ആഗ്രഹിക്കുന്നുവെന്നും അതിനാലാണ് കേരളത്തിൽ പരിപാടികളില്‍ പങ്കെടുക്കാന്‍ കൂടുതൽ ക്ഷണം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ തനിക്കുലഭിക്കുന്ന പരിപാടികൾ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നും തരൂർ തൻ്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
കെ.കരുണകരൻ്റെ സ്മരണയ്ക്കായി തിരുവനന്തപുരത്തു നിർമിക്കുന്ന ബഹുനില കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടന വേളയിലാണ് ആരെങ്കിലും മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ച് വച്ചിട്ടുണ്ടെങ്കില്‍ ആ കോട്ട് ഊരിവച്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്.
കേരളത്തിലെ മുഖ്യമന്ത്രിമാർ സാധാരണ കോട്ടൊന്നും ഇടാറില്ലന്നും എവിടെ നിന്നാണ് ഈ കോട്ട് വന്നതെന്നും ആരാണ് കോട്ട് തയ്പ്പിച്ചുവച്ചിരിക്കുന്നതെന്നും പറയുന്നവരോടാണ് ചോദിക്കേണ്ടത് . 14 വർഷമായി ചെയ്യുന്നത് തന്നെ ഇപ്പോഴും ചെയ്യുന്നു. ക്ഷണം വരുമ്പോൾ സമയം കിട്ടുന്നതുപോലെ ഓരോ സ്ഥലത്തും പോയി പ്രസംഗിക്കുന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു.
Sorry, there was a YouTube error.