Categories
Kerala local news news

മെച്ചപ്പെട്ട ജീവിതം നയിക്കാൻ കാമുകനെ കൊന്നു; കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം; ജ്യൂസിൽ വിഷം കലർത്തി നൽകിയ സംഭവം; കുറ്റം തെളിഞ്ഞതായി കോടതി

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിൽ ഒന്നാം പ്രതിയായ കാമുകി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവൻ നിർമ്മൽകുമാറും കുറ്റക്കാരെന്ന് കോടതി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾ തെളിഞ്ഞു. കാമുകി ഗ്രീഷ്മ കാമുകൻ ഷാരോണ്‍ ജ്യൂസിൽ വിഷം കലർത്തി കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. മൂന്നാം പ്രതി അമ്മാവൻ തെളിവ് നശിപ്പിച്ചെന്ന് കോടതി കണ്ടെത്തി. പ്രണയം നടിച്ച് യുവാവിനെ വഞ്ചിച്ച് കൊലപ്പെടുത്തിയ സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. പ്രമാദമായ ഈ കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കാമുകിയായിരുന്ന ഗ്രീഷ്മ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനുമെതിരെ ഗൂഢാലോചനാ കുറ്റമാണ് ചുമത്തിയിരുന്നത്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ ജ്യൂസിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്. ഷാരോണും ഗ്രീഷ്മയുമായി വർഷങ്ങളായി ബന്ധമുണ്ടായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി വിദ്ഗദമായി കൊലപാതകം നടത്തി. 2022 ഒക്ടോബർ 14നായിരുന്നു വിഷം അകത്ത് ചെന്ന നിലയിൽ ഷാരോണ്‍ ആശുപത്രിയിലായത്. 11 ദിവസത്തിന് ശേഷം മരണം സംഭവിച്ചു. മജിസ്‍ട്രേറ്റിന് നൽകിയ മരണമൊഴിയിൽ ഗ്രീഷ്മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോൺ പറഞ്ഞു. ഇതോടെ സംശയം ഉണ്ടാവുകയും വിശദമായ അന്വേഷണത്തിലൂടെ ഫോറൻസിക് ഡോക്ടർ കൈമാറിയ ശാസത്രീയ തെളിവുകളിലൂടെയും പ്രതിയെ പിടികൂടാനായി.

0Shares

Leave a Reply

Your email address will not be published. Required fields are marked *