Trending News
യു.എ.ഇ / കാസർകോട്: പ്രവാസികളുടെ കൂട്ടായ്‌മയായ ശക്തി കാസറഗോഡ്- യു.എ.ഇ സ്‌പോർട്‌സ് മീറ്റ് സംഘടിപ്പിച്ചു. അജ്‌മാൻ അക്കാദമിക്ക് സ്‌കൂളിൽ നടന്ന വർണ്ണ ശബളമായ മാർച്ച് പാസ്റ്റിൽ ശക്തി പ്രസിഡണ്ട് സുരേഷ് കാശി സെല്യൂട്ട് സ്വീകരിച്ചു.
Also Read
പ്രൊ കബഡി താരം സാഗർ അച്ചേരി സ്‌പോർട്‌സ് മീറ്റ് ഉദ്‌ഘാടനം ചെയ്‌തു. സുരേഷ് കാശി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സതീശൻ കാസർകോട് സ്വാഗതം പറഞ്ഞു. ജനറൽ കൺവീനർ കെ.എം സുധാകരൻ, ഫിനാൻസ് കൺവീനർ കൃഷ്‌ണരാജ് അമ്പലത്തറ ജോയിൻ കൺവീനർ പ്രമോദ് പെരിയ സ്വപ്‌ന ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
ശക്തി വനിതാ വിംഗ് പ്രസിഡണ്ട് മിനി ബാബു, സെക്രട്ടറി ജിജി രാജേഷ്, ട്രഷറർ സിജി അനീഷ്, ഉദയകുമാർ സേവനം ഷാർജ, സംസാരിച്ചു. സംഘടന ട്രഷറർ കുഞ്ഞികൃഷ്‌ണൻ ചീമേനി നന്ദി പറഞ്ഞു.
കായിക മത്സരങ്ങളിൽ ശക്തി സംഘടനാ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ശക്തി റോയൽ ചാലഞ്ചേർസ് ഓവറോൾ ചാമ്പ്യാൻ ഷിപ്പും ശക്തി സൂപ്പർ കിങ്‌സ്, ശക്തി നൈറ്റ് റൈഡേഴ്‌സ്, ശക്തി ഡെയർ ഡെവിൾസ് രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.
Sorry, there was a YouTube error.