Categories
entertainment news trending

നടന്മാർക്കെതിരെ ഉന്നയിച്ച ലൈംഗിക പരാതികളിൽ നിന്ന് പിന്മാറാൻ ഒരുങ്ങി നടി; MLA മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ തുടങ്ങിയവർ..

കൊച്ചി: നടന്മാർക്കെതിരെ ഉന്നയിച്ച ലൈംഗിക പരാതികളിൽ നിന്ന് പിന്മാറാൻ തയ്യാറായി നടി. കേസുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്നും ആവശ്യമായ പിന്തുണ കിട്ടിയില്ലെന്നും മാധ്യമങ്ങളിൽ നിന്നുപോലും പിന്തുണ ലഭിക്കുന്നില്ലന്നും പരാതിക്കാരിയായ നടി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ ഇമെയിൽ അയക്കുമെന്നാണ് സൂചന. നടന്മാരായ എം മുകേഷ് എം.എൽ.എ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവ‍ർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. സംഭവം നടന്ന ഉടൻ പ്രതികരിക്കാതെ വർഷങ്ങൾക്ക് ശേഷം പരാതി നൽകിയതിൽ നടിക്കെതിരെ സൈബർ ലോകത്ത് വലിയ പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ നടിക്ക് അനുകൂലമായി വലിയ പിന്തുണ അലഭിച്ചില്ല എന്നതാണ് കാരണം. കേസുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തിൽ പരാതി വ്യാജമാണെന്നുപോലും പറഞ്ഞവരുണ്ട്. അതേസമയം നടിക്ക് എതിരെ രജിസ്റ്റർ കേസും ചർച്ചയാവുകയാണ്. തനിക്ക് സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിൻ്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും നടി ആരോപിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest