Categories
news

മുന്‍ പോലീസുകാരന്‍റെ വീട്ടില്‍ കണ്ടെത്തിയത് ഏഴ് കല്ലറകളും നിരവധി മൃതദേഹങ്ങളും; ഇരകളില്‍ ഏറെയും സ്ത്രീകളും പെണ്‍കുട്ടികളും

രണ്ട് വര്‍ഷത്തിന് മുന്‍പ് കുഴിച്ചിട്ടതെന്ന് വിലയിരുത്തുന്ന ഏഴ് കല്ലറകളാണ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.

ഒരു മുന്‍ പോലീസുകാരന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് നിരവധി മൃതദേഹങ്ങള്‍.എല്‍ സാല്‍വദോറിലാണ് സംഭവം. പെൺകുട്ടികളുടെയും സ്ത്രീകളുടെയും എന്ന് സംശയിക്കുന്ന മൃതദേഹങ്ങളാണ് അന്‍പത്തിയൊന്നുകാരനായ ഹ്യൂഗോ ഏര്‍ണെസ്റ്റോ ഒസോറിയോ ചാവേസിന്‍റെ വീട്ടിൽ നിന്നും കണ്ടെടുത്തത് .

ലാറ്റിയൻ അമേരിക്കൻ രാജ്യങ്ങളിൽ ഏറ്റവുമധികം പെൺകുട്ടികളും സ്ത്രീകളും കൊല്ലപ്പെടുന്ന രാജ്യങ്ങളിലൊന്നെന്ന കുപ്രസിദ്ധി നേടിയിട്ടുള്ളതാണ് എല്‍ സാല്‍വദോര്‍. 57കാരിയായ സ്ത്രീയുടേയും അവരുടെ 26കാരിയായ മകളുടേയും കൊലപാതകത്തില്‍ ഹ്യൂഗോ ഏര്‍ണെസ്റ്റോ ഒസോറിയോ ചാവേസ് പിടിയിലായിരുന്നു.

ഇവരെ കൊലപ്പെടുത്തിയത് താനാണെന്നും ഹ്യൂഗോ പറഞ്ഞിരുന്നു .സാല്‍ സാല്‍വദോറില്‍ നിന്ന് 78 കിലോമീറ്റര്‍ അകലെയുള്ള ഇയാളുടെ വീട്ടില്‍ നടന്ന ഫോറന്‍സിക് പരിശോധനയാണ് ഞെട്ടിക്കുന്ന ചില കണ്ടെത്തലുകള്‍ നടന്നത്. രണ്ട് വര്‍ഷത്തിന് മുന്‍പ് കുഴിച്ചിട്ടതെന്ന് വിലയിരുത്തുന്ന ഏഴ് കല്ലറകളാണ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഇവയില്‍ നിന്നായി ഇതിനോടകം എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് പ്രോസിക്യൂട്ടര്‍ വെള്ളിയാഴ്ച കോടതിയില്‍ വിശദമാക്കിയത്.

24ഓളം പേരുടെ മൃദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതായും പോലീസ് പറയുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഇതിലൂടെ കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസുള്ളത്. പത്ത് വര്‍ഷത്തോളമായി നടന്ന കൊലപാതകങ്ങള്‍ അന്വേഷണത്തില്‍ തുമ്പുണ്ടാകുമെന്നാണ് പോലീസ് വിലയിരുത്തല്‍. കഴിഞ്ഞ ഒരു വര്‍ഷം മാത്രം എല്‍ സാല്‍വദോറില്‍ കൊല്ലപ്പെട്ടത് 70 സ്ത്രീകളാണ്. 2019ല്‍ ഇത് 111 ആയിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *