Categories
ട്രാക്കില്‍ കയറി ഓടുന്ന ട്രെയിനിന് മുന്നിൽനിന്നും സെൽഫി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ട്രാക്കില്‍ കയറി നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിൻ തട്ടി ഇരുവരും സമീപത്തുളള അഴുക്കുചാലിലേക്ക് വീഴുകയായിരുന്നു.
Trending News
ഓടുന്ന ട്രെയിനിന് മുന്നിൽ നിന്നും സെൽഫിയെടുക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ലോകേഷ് ലോഹാനി(35), മനീഷ് കുമാര്‍(25) എന്നിവരാണ് മരിച്ചത്. ഉത്തരാഖണ്ഡിലെ രുദ്രാപൂരിലാണ് സംഭവം. ട്രാക്കില്‍ കയറി നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിൻ തട്ടി ഇരുവരും സമീപത്തുളള അഴുക്കുചാലിലേക്ക് വീഴുകയായിരുന്നു.
Also Read
അൽമോറ സ്വദേശികളായ ഇരുവരും ലോകേഷിൻ്റെ രുദ്രാപൂരിലുളള സഹോദരിയുടെ വീട്ടിൽ എത്തിയതായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. സഹോദരിയുടെ വീട്ടിൽ നിന്നും നടക്കാനിറങ്ങിയ ഇരുവരും ട്രാക്കിൽ കയറി നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ചു.
ഇതിനിടെ പാഞ്ഞുവന്ന ട്രെയിൻ ഇരുവരെയും ഇടിച്ച് തെറിപ്പിച്ചു. സംഭവസ്‌ഥലത്ത് വച്ച് തന്നെ ഇരുവരും മരിച്ചിരുന്നു. രണ്ടുപേരും മദ്യലഹരിയിൽ ആയിരുന്നു എന്നും പോലീസ് കൂട്ടിച്ചേർത്തു.
Sorry, there was a YouTube error.