Categories
സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സ്വയം തൊഴിൽ വായ്പ അപേക്ഷ ക്ഷണിച്ചു
18 മുതൽ 55 വയസ്സ് വരെയുള്ള വനിതകൾക്കായി സ്വയംതൊഴിൽ വായ്പ വിതരണം
Trending News
കാസർകോട്: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 18 മുതൽ 55 വയസ്സ് വരെയുള്ള വനിതകൾക്കായി സ്വയം തൊഴിൽ വായ്പ വിതരണം ചെയ്യുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ ജാമ്യം അല്ലെങ്കിൽ വസ്തു ജാമ്യം അനിവാര്യമാണ്. താല്പര്യമുള്ള വനിതകൾ വനിതാ വികസന കോർപ്പറേഷൻ കാഞ്ഞങ്ങാട് ഹൊസ്ദുർഗ് കാരാട്ട് വയൽ റോഡിൽ ധൂമാവതി അമ്പലത്തിന് സമീപം പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷാ ഫോറം http://www.kswdc.org എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ 0467 299 990, 9645678929
Sorry, there was a YouTube error.