Trending News


കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ കോഴിക്കോട് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ച് കെ.എസ്.യു പ്രവർത്തകർ. ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് എത്തി അറസ്റ്റ് ചെയ്‌ത് നീക്കി.
Also Read

പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് കിട്ടിയിട്ടും ഇതുവരെ പ്ലസ് വണ്‍ സീറ്റ് കിട്ടാത്ത രണ്ട് കുട്ടികളുമായി എത്തിയായിരുന്നു കെ.എസ്.യു പ്രതിഷേധം. അരമണിക്കൂറോളം ഇവര്‍ ഇവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പോലീസ് എത്തി പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ വഴങ്ങിയില്ല. ഇതോടെ ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു.

Sorry, there was a YouTube error.