Categories
local news news sports

ശാസ്ത്രോത്സവം കായികമേള എന്നിവയിലെ ജേതാക്കൾക്ക് സ്വീകരണം നൽകി

കാസറഗോഡ്: ഗവ ഹയർ സെക്കൻ്ററി സ്കൂൾ കുണിയ യിൽ വെച്ച് നടന്ന ബേക്കൽ ഉപജില്ല ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം നേടിയ രാവണേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ശാസ്ത്ര പ്രതിഭകൾക്ക് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ, എസ്.എം.സി, എം.പി, ടി.എ, സ്റാഫ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ ഗംഭീര വരവേൽപ്പ് നൽകി. സ്ക്കൂൾ കവാടത്തിൽ നിന്നും കുട്ടികളെ ചെണ്ട മേളത്തിൻ്റെ അകമ്പടിയോടെ സ്വീകരിച്ചു. തുടർച്ചയായ രണ്ടാം വർഷമാണ് സ്കൂളിലെ കുട്ടികൾക്ക് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. തുടർന്ന് സ്കൂളിൽ നടന്ന അസംബ്ലിയിൽ വച്ച് കുട്ടികൾക്ക് സർട്ടിഫിക്കറ്റ്, ട്രോഫി എന്നിവ നൽകി. ഇതോടൊപ്പം സംസ്ഥാന ജില്ലാ തലത്തിൽ സമ്മാനം നേടിയ കായിക പ്രതിഭകളെയും അനുമോദിച്ചു. പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ, പ്രധാനാധ്യാപിക ബിന്ദു.പി എന്നിവർ കുട്ടികളെ അനുമോദിച്ചു. ചടങ്ങിൽ കായികാധ്യാപിക ലീമ സെബാസ്റ്റ്യൻ നന്ദി രേഖപ്പെടുത്തി. മദർ പി.ടി.എ പ്രസിഡണ്ട് ധന്യ അരവിന്ദ്, രാജി.കെ. ജസ്സൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. സീനിയർ അസിസ്റ്റൻ്റ് ബി പ്രേമ സ്വാഗതം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *