Categories
news sports

സംസ്ഥാന സ്കൂൾ കായികമേള ദീപശിഖ പ്രയാണം ഹൊസ്ദുർഗ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യും

കാസർഗോഡ്: സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖ പ്രയാണം ഹൊസ്ദുർഗ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് നവംബർ ഒന്നിന് രാവിലെ 9 മണിക്ക് പുറപ്പെടുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി മധുസൂദനൻ അറിയിച്ചു. എറണാകുളത്ത് നടക്കുന്ന കായികമേളയുടെ പ്രയാണമാണ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ നിന്നും ആരംഭിക്കുന്നത്. നീലേശ്വരം എൻ.കെ ബാലകൃഷ്ണൻ മെമ്മോറിയൽ യു.പി സ്കൂൾ പരിസരത്തും പിലിക്കോട് സികൃഷ്ണൻ നായർ സ്മാരക ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്തും ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകും. തുടർന്ന് കരിവെള്ളൂർ എ.വി സ്മാരകഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് പ്രയാണം തുടരും. കാസർഗോഡ് നിന്നുള്ള ദീപശിഖ പ്രയാണം അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയാകും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠൻ വിശിഷ്ടാതിഥിയായും ചടങ്ങിൽ സംബന്ധിക്കും. ഏഷ്യൻ യൂത്ത് അത്ലറ്റിക്സ് ഡിസ്കസ് ത്രോ സിൽവർ മെഡലിസ്റ്റ്
സർവാൻ. കെ.സി, കോമ്മൺവെൽത്ത്, ഏഷ്യൻ യൂത്ത് അത്ലറ്റിക്സ് ഷോട്ട്-പുട്ട് മെഡലിസ്റ്റ്
അനുപ്രിയ. വി. എസ് എന്നിവർ ‘ ചേർന്ന് ദീപശിഖ തെളിക്കുകയും ദീപശിഖ പ്രയാണത്തിന് നേതൃത്വം നൽകുകയും ചെയ്യും.

0Shares

Leave a Reply

Your email address will not be published. Required fields are marked *