Categories
സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; 18 കുട്ടികള്‍ പരിക്കുകളോടെ ആശുപത്രിയിൽ
Trending News
![](https://www.channelrb.com/wp-content/uploads/wordpress-popular-posts/140879-featured-75x75.jpg)
![](https://www.channelrb.com/wp-content/uploads/wordpress-popular-posts/140882-featured-75x75.jpg)
![](https://www.channelrb.com/wp-content/uploads/wordpress-popular-posts/140821-featured-75x75.jpg)
![Rb Network](https://www.channelrb.com/wp-content/uploads/2025/01/school-bus-accident.jpg)
![](https://www.channelrb.com/wp-content/uploads/2024/11/boche-tour-600-300.jpg)
കണ്ണൂര്‍: കണ്ണൂര്‍ വളക്കൈയിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. 18 കുട്ടികള്‍ക്ക് പരിക്കേറ്റു. ബസ് ജീവനക്കാർ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇടുങ്ങിയ റോഡിലൂടെ ശ്രീകണ്ഠാപുരം-തളിപ്പറമ്പ് പ്രധാന റോഡിലേക്ക് ഇറക്കം ഇറങ്ങിവരവേ നിയന്ത്രണം വിട്ട് അമിതവേഗതയിൽ ബസ് മറിഞ്ഞത്. രണ്ടിലധികം മലക്കം മറിഞ്ഞാണ് ബസ് നിന്നത്. വിദ്യാർത്ഥികൾ തെറിച്ചുവീണു. ബസിന് അടിയിൽപെട്ടാണ് ഒരു വിദ്യാർത്ഥിനി മരണപ്പെട്ടത്. സ്കൂള്‍ വിട്ടശേഷം കുട്ടികളുമായി പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തിന്‍റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ 18 കുട്ടികളെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും തളിപ്പറമ്പ് സഹകരണ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Also Read
![](https://www.channelrb.com/wp-content/uploads/2022/11/Emmanuval-silks-600-300.jpg)
Sorry, there was a YouTube error.